Locke  English 2013   Drama/Thriller Link :  https://t.me/favaioS/11843  സ്വന്തമായി  വീടും , മികച്ച ഒരു  ജോലിയും , കുട്ടികളും ഭാര്യയും ഒക്ക...

Home » » Locke

Locke

 Locke 

English 2013  

Drama/Thriller

Link :  https://t.me/favaioS/11843 



സ്വന്തമായി  വീടും , മികച്ച ഒരു  ജോലിയും , കുട്ടികളും ഭാര്യയും ഒക്കെ സ്വന്തമായി ഉണ്ടായിരുന്ന ഒരുവന് ഒന്നൊര മണിക്കൂർ യാത്രയിൽ ഉണ്ടായ നഷ്ടങ്ങൾ/നേട്ടങ്ങൾ  അതാണ് ഈ സിനിമ പറയുന്നത് , പലതും നഷ്ടപ്പെടുത്തി അവൻ നേടിയത് എന്താണെന്ന് ഈ യാത്രയിലൂടെ നിങ്ങൾ കണ്ടറിയുക



ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രമാണെങ്കിലും ഒരു ത്രില്ലെർ ചിത്രം കാണുന്ന പ്രതീതി ആസ്വാദകർക്ക് ലഭിക്കും , ഒരു അര മുക്കാൽ മണിക്കൂർ കഴിയുമ്പോഴെ പ്രേക്ഷകർക്ക് ഈ സിനിമയെക്കുറിച്ചുള്ള ഒരു വലിയ സത്യം തിരിച്ചറിയാൻ പറ്റു ... അത് കണ്ടു തന്നെ അറിയുക 


ഇത് ഇവാൻ ലോക്ക് എന്ന ഒരു  മനുഷ്യന്റെ യാത്രയുടെ കഥയാണ് ,  ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവാൻ ലോക്കിനെ സംബന്ധിച്ച് ആ രാത്രിക്ക് ഒരുപാട് പ്രിത്യേകതകൾ ഉണ്ടായിരുന്നു , പിറ്റേ ദിവസം രാവിലെ തങ്ങളുടെ കമ്പനിക്ക്  അഭിമാനമായി മാറാൻ പോവുന്ന ഒരു വലിയ കൺസ്ട്രക്ഷൻ വർക്ക്  അതിലേക്ക് വേണ്ട കാര്യങ്ങൾ അന്ന് രാത്രി ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു . വീട്ടിൽ മക്കൾ അച്ഛന്റെ വരവും കാത്ത് ഇവാൻ ലോക്കിന്റെ പ്രിയപ്പെട്ട ടീമിന്റെ ഫുടബോൾ കളി ഒന്നിച്ചിരുന്നു കാണുവാൻ കാത്തിരിക്കുന്നുണ്ടായിരുന്നു . ഭാര്യ അയാളെ പ്രതീക്ഷിച്ചു ഇഷ്ടവിഭവങ്ങളുമായി കാത്തിരിക്കുന്നുണ്ടായിരുന്നു , പക്ഷെ ഈ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി അയാൾ മറ്റൊരു സ്ഥലത്തേക്കായിരുന്നു യാത്ര പുറപ്പെട്ടത് , അതിനയാൾക്ക് വ്യക്തമായ ഒരു കാരണം പറയുവാനും ഉണ്ടായിരുന്നു , പക്ഷെ ആ യാത്രയിൽ അയാൾക്ക് നഷ്ടപ്പെടുവാൻ ഏറെ കാര്യങ്ങൾ ഉണ്ടായിരുന്നു ............ എന്നാൽ നേടുവാനോ ?????????


കണ്ടറിയുക 


മികച്ച ഒരു ഡ്രാമ ത്രില്ലെർ ആണ് ചിത്രം 




കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.