Taegukgi: The Brotherhood of War
Korean - 2004
War Action / Drama
Link : https://t.me/favaioS/11781
*ലോക സിനിമകളിലെ ഏറ്റവും മികച്ച യുദ്ധചിത്രങ്ങളിൽ ഒന്നാണിത്,രണ്ടു സഹോദരന്മാരുടെ സ്നേഹബന്ധത്തിന്റെ കഥ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നു .....കൊറിയയിൽ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രങ്ങളിൽ ഒന്നാണിത് *
Saving private ryan , 1917 പോലുള്ള ചിത്രങ്ങൾക്ക് തരാൻ കഴിഞ്ഞ ഒരു ഫീൽ ഈ ചിത്രവും നിങ്ങൾക്ക് സമ്മാനിക്കും
അച്ഛൻ മരിച്ച ആ കുടുംബത്തിന്റെ നാഥൻ മൂത്ത ജേഷ്ഠനായ Lee Jin-tae ആയിരുന്നു , വളരെ കഷ്ടപ്പാടിൽ ആയിരുന്നെങ്കിലും അതൊന്നും തന്റെ അനുജന്റെ പഠിപ്പിനെ ബാധിക്കാതെയിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു , അവൻ പഠിച്ചു ജോലിയൊക്കെ മേടിക്കുമ്പോൾ തങ്ങളുടെ കുടുംബം മെച്ചപ്പെട്ട അവസ്ഥയിൽ എത്തും എന്നയാൾക്ക് ഉറപ്പുണ്ടായിരുന്നു ...
അങ്ങനെ ഇരിക്കെ കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു , നോർത്ത് കൊറിയയുടെ ശക്തമായ ആക്രമണത്തിൽ സൗത്ത് കൊറിയയിലെ സൈന്യത്തിന് കാര്യമായ ആൾനാശം സംഭവിക്കുന്നു , തുടർന്ന് സൈനികബലം വർധിപ്പിക്കാനായി പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കൾ നിർബന്ധമായും യുദ്ധത്തിൽ പങ്കെടുക്കണം എന്ന് ഗവൺമെന്റ് ഓർഡർ ഇടുകയും യുവാക്കളെ നിർബന്ധിച്ചു യുദ്ധരംഗത്തേക്ക് അയക്കുകയും ചെയ്യുന്നു ...
തന്റെ അനിയൻ ഒരു വിദ്യാർത്ഥി ആണെന്നും അവനെ വെറുതെ വിടണം എന്നുമുള്ള Lee Jin-tae യുടെ അപേക്ഷ ആരും ചെവിക്കൊണ്ടില്ല , തന്റെ അനുജന്റെ ജീവൻ രക്ഷിക്കാനായി തങ്ങളുടെ കുടുംബത്തിന്റെ ഭാവി സംരക്ഷിക്കാനായി ആ ജേഷ്ഠനുംയുദ്ധ രംഗത്തേക്ക് യാത്ര തിരിക്കുന്നു , അനുജന്റെ കൂടെ നിന്ന് അവനെ സംരെക്ഷിക്കുകയായിരുന്നു അവന്റെ ഉദ്ദേശം ...
പക്ഷെ വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു ..........................
ശേഷം കണ്ടറിയുക ...........
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment