Sanmanassullavarkku Samadhanam
മലയാളം - 1986
ഒരുകാലത്ത് വലിയ പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആ തറവാട്ടിലെ ഒരേ ഒരു ആൺതരി ആയിരുന്നു മുപ്പത്തിരണ്ടുകാരൻ , അച്ഛൻ മരിച്ചെങ്കിലും അനിയത്തിമാരെ ആ തറവാടിന്റെ പ്രതാപത്തിനു ഒട്ടും മങ്ങലേൽക്കാത്തവിധം വലിയ തറവാടുകളിൽ അവൻ വിവാഹം കഴിപ്പിച്ചയക്കുന്നു. തന്മൂലം ഉണ്ടായ കനത്ത സാമ്പത്തിക ബാധ്യതകൾ അവന്റെയും അമ്മയുടെയും ജീവിതത്തെ ബാധിക്കുന്നു ... കടം കൂടി ഇന്നോ നാളെയോ തറവാട് ജപ്തി ചെയ്യും എന്നുള്ള അവസ്ഥയിൽ കാര്യങ്ങൾ എത്തുന്നു ..
അമ്മയെയും ഇളയ അനുജത്തിയേയുമായി തറവാടിൽ നിന്നും തെരുവിലേക്ക് ഇറങ്ങാതെ ഇരിക്കാൻ അവന്റെ മുൻപിൽ ഒരു മാർഗ്ഗം മാത്രമേ പിന്നീട് അവശേഷിച്ചിരുന്നുള്ളൂ . അച്ഛൻ ഏറെ മോഹിച്ചു ഉണ്ടാക്കിയ പട്ടണത്തിൽ ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട് വിൽക്കുക. അതിനായി ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നവരെ ഒഴിപ്പിക്കുക
എന്നാൽ തങ്ങളേക്കാൾ മോശം അവസ്ഥയിലൂടെയാണ് ആ വാടകക്കാർ കഴിഞ്ഞു പോവുന്നതെന്ന് അവൻ അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു .......
നായകന് വേണേൽ മുംബൈയിലോ മറ്റോ പോയി കള്ളക്കടത്ത് നടത്തി ഒരു ഡോൺ ആയി മാറി നാട്ടിലെ കടമൊക്കെ വീട്ടി ചിത്രം ഒരു ഫാമിലി ആക്ഷൻ മൂവിയാക്കി മാറ്റമായിരുന്നു ....................
അല്ലെങ്കിൽ നായകന് എല്ലാം നഷ്ടമാവും എന്നുള്ള അവസ്ഥ വന്നപ്പോൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തു , ഇനി അമ്മയ്ക്കും പെങ്ങൾക്കും ആരുണ്ട് എന്നുള്ള വേദനയിൽ പ്രേക്ഷകരെ കണ്ണും നനച്ചു തീയറ്ററിൽ നിന്നും ഇറക്കി വിടാമായിരുന്നു ................
പക്ഷെ ശ്രീനിവാസനും സത്യൻ അന്തിക്കാടും ചേർന്ന് ഈ കണ്ണീർ കഥയിൽ കോമഡി കയറ്റി ആൾക്കാരെ പൊട്ടി ചിരിപ്പിച്ചുകളഞ്ഞു ..
വല്ല അന്യനാട്ടുകാരും വന്നു അന്ന് തീയറ്ററിൽ ഇരുന്നു ചിരിക്കുന്നവരോട് കഥ ചോദിച്ചിരുന്നെങ്കിൽ മലയാളികൾക്ക് വട്ടാണെന്ന് അന്ന് പറഞ്ഞേനെ , അല്ലേ ഏതേലും നാട്ടിൽ നടക്കുന്ന കാര്യമായിരുന്നോ ഇത് ? നായകൻ എല്ലാം നഷ്ടപ്പെട്ട് വീടും ജപ്തിയാവും എന്ന് കരുതി നടക്കുന്നു , നായിക അച്ഛനും മരിച്ചു മെന്റൽ ആശുപത്രിയിലും കുറച്ചു നാൾ ചിലവഴിച്ചിട്ട് സ്വന്തമായി വീടും ഇല്ലാതെ രണ്ടു സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം കഴിയുന്നു , അത് കണ്ടു ചിരിച്ചോണ്ട് ഇരിക്കാൻ മലയാളികൾക്കല്ലാതെ ഏതു രാജ്യക്കാർക്കാ പറ്റുക ???
തെറ്റ് ചെയ്യുന്നവൻ ആരായാലും അവരോടു ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സത്യസന്ധനായ പോലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രനും , മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിച്ച ദാമോദർ ഭായിയും എല്ലാം സ്‌ക്രീനിൽ വരുമ്പോൾ ആൾക്കാർ ഇങ്ങനെ ഒക്കെ ചിരിച്ചു മറിയുക എന്നാൽ അത് ഒരു മാജിക്കാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടിനും മോഹൻലാലിനും മലയാളികൾക്കും മാത്രം മനസിലാവുന്ന ഒരു മാജിക് ...
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment