The King of the Mountain (El rey de la montaña)
Spanish - 2007
Mystery thriller
Link : https://t.me/favaioS/11758
വേട്ടയാടപ്പെടുന്നതു എന്തിനാണെന്ന് അറിയാതെ , ചെയ്ത തെറ്റ് എന്താണെന്നു അറിയാതെ,ജീവനും കയ്യിലെത്തി ഓടേണ്ടി വന്ന ഒരു യുവാവിന്റെ കഥ
കാമുകിയെ കാണാൻ ഇറങ്ങിയ ക്വിo പെട്രോൾ പമ്പിൽ വെച്ച് പരിചയപ്പെട്ട യുവതിയുമായി കുറച്ചു സമയം ചിലവഴിക്കുന്നു , യാത്രയൊക്കെ പറഞ്ഞു യുവതി പോയിക്കഴിഞ്ഞു പേഴ്സ് തപ്പിയപ്പോഴാണ് ക്വിമ്മിനു കാര്യം മനസിലായത് , പുള്ളിക്കാരി നൈസ് ആയി അതും പൊക്കിക്കൊണ്ടാണ് പോയത് .
എന്നാപ്പിന്നെ തന്നെ അങ്ങനെ കളിപ്പിച്ചു കടന്ന അവളെ കണ്ടു താൻ അത്ര മണ്ടനല്ല എന്നൊന്ന് കാണിച്ചു കൊടുത്തേക്കാമെന്നു പുള്ളി കരുതി , കാറും എടുത്ത് അവൾ പോയ വഴിയേ വെച്ച് പിടിപ്പിച്ചു . വിജനമായ കുന്നിന്റെ താഴെയുള്ള വഴിയേ കുറച്ചു ദൂരം പോയപ്പോൾ വണ്ടിയിൽ എന്തോ വന്നു കൊണ്ട ശബ്ധം അയാൾ കേട്ടു , പുറത്തിറങ്ങി വല്ല കല്ലും തെറിച്ചു കൊണ്ടതാണോ എന്നയാൾ നോക്കിയപ്പോൾ അതാ വണ്ടിയുടെ സൈഡിൽ ഒരു വെടിയുണ്ട തറച്ചിരിക്കുന്നു ... ഇതെന്തു കോപ്പ് എന്ന് വിചാരിച്ചു അയാൾ ആലോചിച്ചു നിന്നപ്പോൾ ഒരുത്തൻ ഒരു തോക്കും പിടിച്ചു ഒരു പട്ടിയുമായി കുന്നിറങ്ങി വരുന്നത് കണ്ടു . അവനോടു രണ്ടെണ്ണം പറയാം എന്ന് മനസ്സിൽ വിചാരിച്ചു നിന്നപ്പോൾ അതാ വന്നവൻ തോക്കെടുത്ത് കിമ്മിനിട്ട് ഒരു വെടി , കാര്യം ചോദിക്കാൻ നിന്നാൽ ജീവൻ കാണില്ല എന്ന് മനസിലാക്കിയ കിം വെടിയുണ്ട തറച്ച കാലും താങ്ങി ഓട്ടം തുടങ്ങി ...............
വരാൻ ഇരിക്കുന്ന ഒന്നൊന്നര ഓട്ടത്തിന്റെ റിഹേസ്സ്ൽ മാത്രമായിരുന്നു ഈ ഓട്ടം എന്നയാൾ അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു . , ഓട്ടത്തിനിടയിൽ വഴിയിൽ വെച്ച് തന്നെ പറ്റിച്ചു കടന്നുകളഞ്ഞ യുവതിയെ അയാൾ കണ്ടുമുട്ടുന്നു, അവൾ വണ്ടിയുടെ ടയർ പഞ്ചറായി റോഡരുകിൽ ഇരിക്കുന്നുണ്ടായിരുന്നു , പഞ്ചറായതല്ല ആരോ വെടി വെച്ചതാണെന്നു കിമ്മിൽ നിന്നും അറിഞ്ഞ അവളും അവനോടൊപ്പം ജീവനും കൈയിലെത്തി ഓട്ടം തുടങ്ങുന്നു......
ശേഷം സ്‌ക്രീനിൽ .......
ആരാണ് ആ പെൺകുട്ടി , ആരാണ് ഇവരെ ആക്രമിക്കുന്നത് ?? ഇവർ രക്ഷപ്പെടുമോ ??
എല്ലാം ഇവരുടെ കൂടെയുള്ള ഓട്ടത്തിന് ഒരു കമ്പിനി കൊടുത്തു നിങ്ങൾ മനസിലാക്കുക ..
മികച്ച ഒരു മിസ്റ്ററി ത്രില്ലെർ ചിത്രമാണിത് ...
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment