The Bullet Vanishes (Chinese 2012)
Mystery/Action Investigative Thriller
Link : https://t.me/favaioS/12275
പുതുമയുള്ള അവതരണരീതിയുമായി ഇതാ മികച്ച ഒരു കുറ്റാന്വോഷണ സിനിമ , ഷെർലക് ഹോംസിനെ ഓർമപ്പെടുത്തുന്ന അന്വോഷണ ശൈലിയും , മികച്ച ആക്ഷൻ രംഗങ്ങളും സിനിമയുടെ മാറ്റ് കൂട്ടുന്നു
കുറ്റാന്വോഷണത്തിൽ അതീവ തല്പരനായ സോങ് ഡോങ്ലുവിന്റെ കഴിവുകൾ അറിഞ്ഞ മേലധികാരികൾ അയാൾക്ക് ജയിൽ വാർഡൻ ജോലിയിൽ നിന്നും ഡിറ്റക്ടീവ് ജോലിയിലേക്ക് സ്ഥാനക്കയറ്റം കൊടുക്കുന്നു . നിസ്സാരമായ തെളിവുകളിൽ നിന്നും കുറ്റവാളികളിലേക്കെത്താൻ അയാൾക്ക് അതീവ പ്രാഗൽഭ്യമുണ്ടായിരുന്നു ...
നാട്ടിലെ ഒരു ബുള്ളെറ്റ് ഫാക്റ്ററിയിൽ നടന്ന മരണത്തെക്കുറിച്ചു അന്വോഷിക്കാൻ എത്തിയ സോങ് ഡോങ്ലു അവിടെ വെച്ച് പ്രഗത്ഭനായ മറ്റൊരു പോലീസ് ഇൻസ്പെക്റ്ററെ പരിചയപ്പെടുന്നു , കുറ്റാന്വോഷണത്തിലും ആയുധ ഉപയോഗത്തിലും സമർത്ഥനായ അയാളുമായി ചേർന്ന് ബുള്ളെറ്റ് ഫാക്ടറിയിലെ മരണത്തെക്കുറിച്ചു അവർ അന്വോഷണം നടത്തുന്നു ..
മരണപ്പെട്ട ആളുടെ ശരീരത്തിലെ മുറിവിൽ നിന്നും അത് തോക്കിൽ നിന്നും വെടിയേറ്റുള്ള മരണമാണത് എന്നുള്ളത് വ്യക്തമായിരുന്നു , പക്ഷെ ബുള്ളെറ്റ് അപ്രത്യക്ഷമായിരുന്നു ..........
വീണ്ടും ആ ബുള്ളറ്റ് ഫാക്ടറിയിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു , പക്ഷെ മരണത്തിനു കാരണമായ ബുള്ളെറ്റ് മാത്രം അപ്രത്യക്ഷമായിരുന്നു .അടച്ചിട്ട മുറിക്കുള്ളിൽ നടക്കുന്ന മരണങ്ങൾക്കു പോലും ബുള്ളെറ്റ് എവിടെപ്പോയി എന്നുള്ളത് അന്വോഷകർക്കു മുൻപിൽ ഒരു ചോദ്യ ചിഹ്നമായി നിലകൊണ്ടു ...
ആരാണ് ആ അജ്ഞാതനായ കൊലയാളി ?? അതോ ഇതിനെല്ലാം പുറകിൽ മറ്റു എന്തെങ്കിലും അതീന്ദ്ര ശക്തികളുടെ സാന്നിധ്യമുണ്ടോ ???
കണ്ടറിയുക , മികച്ച ഒരു സിനിമാ അനുഭവം
കൂടുതൽ വായനയ്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment