Natpe thunai
Tamil - 2019
Musical Sports Comedy Thriller
Link : https://t.me/favaioS/11703
*മികച്ച കഥ, നല്ല കോമഡി , ത്രില്ലിംഗിന് ത്രില്ലിംഗ്, അടിപൊളി പാട്ടും ഡാൻസും, സ്പോർട്സ്, പൊളിറ്റിക്സ്, അങ്ങനെ എല്ലാം കൊണ്ടും ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ എന്ന് വിളിക്കാവുന്ന മികച്ച ഒരു ചിത്രം*
```സിംഗിൾ പസംഗ എന്ന ഹിറ്റ് ഗാനവും കേരളത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന മറ്റു ഗാനങ്ങളും ഈ ചിത്രത്തെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരമാക്കും```
രാഷ്ട്രീയക്കാരുടെ ഒത്താശയോടെ നാട്ടിലെ ഒരു ഹോക്കി ഗ്രൗണ്ട് സ്വന്തമാക്കി അവിടെ ഒരു മരുന്ന് കമ്പനി തുടങ്ങാൻ ഉള്ള വിദേശ ശക്തികളുടെ ശ്രമത്തിനെതിരെ ആ ഗ്രാമത്തിലെ സ്പോർട്സ് താരങ്ങൾ പോരാടുന്നതും, ഗ്രൗണ്ട് തിരിച്ചു കിട്ടാൻ വേണ്ടി വലിയ താരങ്ങൾ അടങ്ങിയ ഒരു ടീമിനെ ഗ്രാമത്തിലെ താരങ്ങൾ നേരിടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം, ഇതിനോടൊപ്പം നായകന്റെ സ്പോർട്സ് ജീവിതത്തിലെ ഫ്ലാഷ് ബാക്കും, പിന്നെ നായകന്റെ പ്രണയവും മനോഹരമായി കാണിച്ചിരുന്നു....
പല പല സ്പോർട്സ് സിനിമകളിൽ കണ്ടിട്ടുള്ള പ്രമേയമാണെങ്കിലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുവാൻ പാകത്തിനാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്....
ഹോക്കിയോട് വല്യ താല്പര്യം ഇല്ല അതുകൊണ്ട് കാണുന്നില്ല എന്ന് വെച്ചാൽ അത് നിങ്ങളിലെ സിനിമാപ്രേമിക്ക് ഒരു തീരാ നഷ്ടമായിരിക്കും.
100 % എന്റർടൈൻമെന്റ് ഉറപ്പു നൽകുന്ന ഒരു മനോഹര ചിത്രം 😍😍
*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*
0 Comments:
Post a Comment