Mystic River (English - 2003 )
Mystery Drama/Thriller
Link : https://t.me/favaioS/12132
ഉറ്റ ചങ്ങാതിമാരായ മൂന്നു ആൺകുട്ടികൾ ., ജിമ്മിയും സീആനും പിന്നെ ഡേവും . അവരുടെ കുട്ടിക്കാലത്ത് വിജനമായ ഒരു തെരുവോരത്ത് കളിച്ചുകൊണ്ടിരിക്കെ അവർക്ക് ജീവിതകാലം മുഴുവനും മറക്കാൻ പറ്റാത്ത ഒരു തിക്താനുഭവം നേരിടേണ്ടതായി വരുന്നു ..........
കാലം ഏറെ കഴിഞ്ഞു , ഇന്നവർ വിവാഹജീവിതമൊക്കെ കഴിഞ്ഞു ജീവിതത്തിലെ പല മേഖലയിലേക്ക് ചേക്കേറിക്കഴിഞ്ഞിരുന്നു , ജിമ്മി ഒരു സ്റ്റോർ നടത്തുകയും ,സീആൻ പോലീസ് ഡിപ്പാർട്മെന്റിൽ ജോലിചെയ്യുകയും , ഡേവ് ചെറിയ ചെറിയ ജോലികളുമൊക്കെയായി കഴിഞ്ഞുകൂടുകയുമായിരുന്നു . പണ്ടുണ്ടായിരുന്ന ആ സൗഹൃദം അവരെവിട്ട് പോയ്ക്കഴിഞ്ഞിരുന്നു ....
അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി അച്ഛന്റെ അനുവാദവും വാങ്ങി കൂട്ടുകാരോടൊപ്പം കറങ്ങാൻ പോയ ജിമ്മിയുടെ പത്തൊമ്പതുകാരിയായ മകൾ കേറ്റ് അപ്രത്യക്ഷയാവുന്നു ...........
അന്വോഷണചുമതല ഏറ്റെടുത്ത സീആൻ നടുക്കുന്ന ചില സത്യങ്ങൾ കണ്ടെത്തുന്നു .
ചെറുപ്പത്തിൽ തെരുവോരത്ത് തങ്ങൾ കടന്നു പോയ സാഹചര്യങ്ങളുമായി മകളുടെ തിരോധാനത്തിന് എന്തോ ബന്ധമുള്ളതായി ജിമ്മിക്ക് സംശയം തോന്നുന്നു .........
സിയാൻ നടത്തുന്ന അന്വോഷണങ്ങൾ ഒരു വഴിയിൽ മുന്നേറുമ്പോൾ , ജിമ്മിയും സ്വന്തം നിലയ്ക്ക് അന്വോഷണം ആരംഭിക്കുന്നു .
ശേഷം സ്‌ക്രീനിൽ
മികച്ച ഒരു കുറ്റാന്വോഷണ സിനിമാ അനുഭവം
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
അയാളുടെ കൂട്ടുകാരനായ പോലീസ് ഡിറ്റക്ടീവ് സത്യസന്ധമായ രീതിയിൽ അന്വോഷണം നടത്തുന്നു ..
പക്ഷെ അതിനായി കാത്തിരിക്കാൻ ആ അച്ഛൻ തയ്യാറല്ലായിരുന്നു , പോലീസിന് കിട്ടുംമുമ്പേ സത്യം കണ്ടെത്താനും മകളുടെ തിരോധാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കൊന്നു കുഴിച്ചു മൂടാനും അയാൾ ഇറങ്ങിത്തിരിക്കുന്നു .............
പക്ഷെ പോലീസ് കണ്ടെത്തിയതും അയാൾ കണ്ടെത്തിയതും രണ്ടു വിത്യസ്ത ഉത്തരങ്ങളായിരുന്നു ..........
നീതി നടപ്പിലാക്കിക്കഴിഞ്ഞു യഥാർത്ഥ സത്യം പുറത്ത് വരുമ്പോൾ , തെല്ലൊരു നൊമ്പരത്തോടെ ജീവിതത്തിനു റിവേഴ്സ് ഗിയർ ഇല്ലല്ലോ എന്ന സങ്കടത്തോടെ നമ്മൾ മികച്ച ഒരു സിനിമാ അനുഭവത്തിലൂടെ സഞ്ചരിച്ചു കഴിഞ്ഞിരിക്കും ...............
ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ മികച്ച കുറ്റാന്വോഷണ ഡ്രാമ ത്രില്ലെർ സിനിമാ അനുഭവം
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക]
0 Comments:
Post a Comment