8 Thottakkal ( Tamil - 2017 )
Crime Thriller
IMDb 7.6
തമിഴിൽ നിന്നിറങ്ങിയ ഏറ്റവും മികച്ച ക്രൈം ത്രില്ലെർ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പത്തിൽ ഈ ചിത്രവുമുണ്ടായിരിക്കും.
ചെറുപ്പത്തിൽ ജീവിതത്തിലെ ചില തിക്താനുഭവങ്ങൾ മൂലം ജുവനൈൽ ഹോമിൽ കഴിയേണ്ടി വന്ന സത്യക്ക് പൊലീസുകാരെ വെറുപ്പായിരുന്നു . പക്ഷെ വലുതായപ്പോൾ സത്യക്ക് വിധി കരുതി വെച്ചത് അവനു ഒട്ടും ഇഷ്ടമല്ലാത്ത പോലീസ് ജോലിയായിരുന്നു .
സത്യസന്ധനും സഹജീവികളോട് ഏറെ കരുണയുള്ളവനുമായ സത്യയെ ഡിപ്പാർട്മെന്റിലെ സഹപ്രവർത്തകർക്ക് അത്ര ഇഷ്ടമൊന്നും അല്ലായിരുന്നു .അങ്ങനെ ഇരിക്കെ ജോലിക്കിടെ സത്യയുടെ കയ്യിൽ നിന്നും വലിയ ഒരു അബദ്ധം സംഭവിക്കുന്നു . അത് അയാളുടെ ജോലി നഷ്ടപ്പെടുത്താൻ കാരണമായേക്കാവുന്ന ഒരബദ്ധം മാത്രമായിരുന്നില്ല , പലരുടെയും ജീവൻ നഷ്ടമാക്കുവാൻ പാകത്തിനുള്ള ഒരു അബദ്ധം കൂടിയായിരുന്നു.
അതിനുമുൻപ് അത് തിരുത്തുവാൻ സത്യ അരയും തലയും മുറുക്കി ഇറങ്ങുന്നു ...............
പക്ഷെ അയാൾക്കായി വിധി കാത്ത് വെച്ചത് മറ്റു പലതുമായിരുന്നു ....................
ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളുമായി ഹൃദയസ്പർശിയായ ഒരു കഥ ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നു
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
https://t.me/favaioS/11677
ReplyDelete