Mutharamkunnu P O
Malayalam 1985
Comedy
Link : https://t.me/favaioS/11615
*ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസൻ തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം നിർവഹിച്ച മനോഹരമായ ഒരു ചിത്രമാണിത്*
```കേരളത്തിലെ ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും പരിശുദ്ധിയും കോമഡിയിൽ ചാലിച്ചു മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു```
```കോമഡി സീനുകൾ എല്ലാം അടിപൊളി, ജഗതി യുടെ യും വി ഡി രാജപ്പന്റെയും ചായക്കടസീനൊക്കെ ഇന്നും പ്രേക്ഷകരിൽ ചിരി ഉണർത്തും.....```
```നാട്ടിലെ പഴയൊരു ഗുസ്തിക്കാരനായ കുട്ടൻ പിള്ളയുടെ മോളോട് പുതിയതായി ഗ്രാമത്തിൽ എത്തിയ പോസ്റ്റ്‌മാസ്റ്റർക്ക് ഇഷ്ടം തോന്നുന്നതും, തുടർന്ന് മകളെ കെട്ടിച്ചു തരണമെങ്കിൽ ഗുസ്തി മത്സരത്തിൽ ജയിക്കണം എന്നുള്ള കുട്ടൻ പിള്ളയുടെ നിബന്ധന കേട്ട് ഗുസ്തി എന്നു കേട്ടാലെ പേടി യുള്ള പോസ്റ്റ്‌മാസ്റ്റർ പ്രേമം വേണോ ജീവൻ വേണോ എന്നുള്ള അവസ്ഥയിൽ എത്തുന്നതുമൊക്കെയാണ് കഥ```
```മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളുടെ മുൻ നിരയിൽ തന്നെ ഈ ചിത്രം കാണും...
ഇന്നത്തെ തലമുറയിലെ പലർക്കും കാണാൻ പറ്റാതെ പോയ മനോഹരമായ പഴയ ഒരു ഗ്രാമത്തിന്റെ കാഴ്ച ഈ ചിത്രം സമ്മാനിക്കുന്നു```
മുകേഷ്, ജഗദീഷ്, നെടുമുടി വേണു, ജഗതി, വി ഡി രാജപ്പൻ,കുതിരവട്ടം പപ്പു, പൂജപ്പുര രവി ശ്രീനിവാസൻ, ബോബി കൊട്ടാരക്കര, സുകുമാരി, ലിസ്സി തുടങ്ങിയവർക്കൊപ്പം ഗുസ്തി/സിനിമാ താരം സാക്ഷാൽ ധാരാസിങ്ങും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു...
*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*
0 Comments:
Post a Comment