C u  soon....  Malayalam 2020 Romantic Thriller IMDb 8.3⭐ ```ഒറ്റവാക്കിൽ പറഞ്ഞാൽ``` *ഗംഭീരം* ```അതാണ്‌ ഈ ചിത്രം``` ```ഇംഗ്ലീഷിലും മറ്റും ഇത...

Home » » C u soon

C u soon

 C u  soon.... 

Malayalam 2020

Romantic Thriller

IMDb 8.3⭐



```ഒറ്റവാക്കിൽ പറഞ്ഞാൽ``` *ഗംഭീരം* ```അതാണ്‌ ഈ ചിത്രം```



```ഇംഗ്ലീഷിലും മറ്റും ഇതേപോലെ ഉള്ള മേക്കിങ് വിരലിൽ എണ്ണാൻ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു, മലയാള സിനിമാ പ്രേക്ഷകർക്ക് ഇത് ഉറപ്പായും ഒരു വിത്യസ്ത സിനിമാ അനുഭവമായിരിക്കും സമ്മാനിക്കുക```



```പടം മുഴുവനായും തന്നെ ഓൺലൈൻ ആയിട്ട് മൊബൈലിലും കമ്പ്യൂട്ടറിലും ഉള്ള വിഡിയോ കോൾ, ചാറ്റിങ് രൂപത്തിൽ ആണ്   ചിത്രീകരിച്ചിരിക്കുന്നത്```



```UAE യിൽ ജോലി ചെയ്യുന്ന ജിമ്മി ഓൺലൈൻ വഴി ആ നാട്ടിൽ തന്നെ    ജോലി ചെയ്യുന്ന  അനു എന്ന പെൺകുട്ടിയുമായി സൗഹൃദത്തിലാവുന്നു,  പതിയെ ഈ സൗഹൃദം ഇഷ്ടമായി മാറുകയും അവർ തമ്മിൽ പ്രണയത്തിലാവുകയും ചെയ്യുന്നു.```


```പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അച്ഛൻ ഉപദ്രവിച്ചതിനേത്തുടർന്ന് അനു വിനെ ജിമ്മി സ്വന്തം ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ട് വരുന്നു....``` 



```എന്നാൽ ഒരു ദിവസം അനു പെട്ടെന്ന്  അപ്രത്യക്ഷയാവുന്നു, അവളെക്കുറിച്ചുള്ള  എന്തെങ്കിലും വിവരം  കണ്ടെത്താൻ ജിമ്മി കമ്പ്യൂട്ടർ വിദഗ്ധനായ തന്റെ കസിന്റെ സഹായം തേടുന്നു..... അതെ സമയം ജിമ്മിയെ അന്വോഷിച്ചു പോലീസ് എത്തുന്നു.......```



```ശേഷം സ്‌ക്രീനിൽ....```



```ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം വളരെ വെടുപ്പായി ആധുനിക ടെക്നോളജി നന്നായി ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നു,  ചിത്രം ഇത്രയും മനോഹരമായി എഡിറ്റ് ചെയ്തു സംവിധാനം നിർവഹിച്ച മഹേഷ്‌ നാരായണും,  ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റു  എല്ലാവരും  വലിയൊരു അഭിനന്ദനം അർഹിക്കുന്നു```



*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*



0 Comments:

Post a Comment

Search This Blog

Powered by Blogger.