Wind River
English - 2017
Detective thriller
*സ്ലോ പേസ് ഡിറ്റക്റ്റീവ് ത്രില്ലെർ പ്രേമികൾ ഒഴിവാക്കാൻ പാടില്ലാത്ത ഒരു മനോഹരമായ സിനിമ*
```വന്യജീവി വകുപ്പിലെ ജോലിക്കാരനായ Cory Lambert, ഗ്രാമത്തിലെ വളർത്തു മൃഗങ്ങളെ ആക്രമിച്ച സിംഹത്തിനെ വേട്ടയാടുവാൻ വേണ്ടി wind river ഇന്ത്യൻ റിസർവേഷനിൽ എത്തുന്നു....```
മഞ്ഞിൽ മൂടപ്പെട്ടു കിടക്കുന്ന അവിടെ സിംഹത്തെ തേടിപ്പോയ അയാൾ മഞ്ഞിൽ പുതഞ്ഞ നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നു....
ഒറ്റനോട്ടത്തിൽ തന്നെ കൊലപാതകം എന്ന് ഉറപ്പിച്ച ആ മരണത്തിന്റെ പിന്നിലെ കുറ്റവാളികളെ പിടിക്കാൻ FBI ഏജന്റ് Jane Banner എത്തുന്നു. ഇതുപോലെ മഞ്ഞിൽ മൂടപ്പെട്ടു കിടക്കുന്ന പ്രതികൂലമായ സാഹചര്യത്തിൽ ആദ്യമായി എത്തപ്പെട്ട അവൾ കേസ് അന്വോഷണത്തിനു സഹായിക്കാൻ ആ പ്രദേശത്തെ സ്ഥലങ്ങൾ നന്നായി അറിയാവുന്ന Cory Lambert ന്റെ സഹായം അഭ്യർത്ഥിക്കുന്നു...
വർഷങ്ങൾക്ക് മുൻപ് സ്വന്തം മകളെ ഇതുപോലെ തന്നെ ഒരു അപകടത്തിൽ നഷ്ടപെട്ട ദുഃഖം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന Lambert ഈ പെൺകുട്ടിയുടെ മരണത്തിനു ഉത്തരവാദികളെ എങ്ങനെയും കണ്ടെത്തണം എന്ന് വിചാരിക്കുകയും Jane Banner നെ കേസ് അന്വോഷണത്തിനു സഹായിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു...
എന്നാൽ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു കേസിന്റെ പുറകെയാണ് തങ്ങൾ എന്നവർ അറിഞ്ഞിരുന്നില്ല........
ശേഷം സ്‌ക്രീനിൽ
സ്ലോ മൂഡ് ഡിറ്റക്റ്റീവ് ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ് ഈ ചിത്രം.
*മനോഹരമായ ലൊക്കേഷനും, സ്ലോ മൂഡിൽ നിന്നും പെട്ടെന്ന് ട്രാക്ക് മാറി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിൽ ഉളള ക്ലൈമാക്സും ചിത്രത്തിന്റെ ഭംഗി വർധിപ്പിച്ചിരുന്നു.....*
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക...
Link: https://t.me/favaioS/9463
ReplyDeleteHow to get the link of the movie?
ReplyDeleteFrom telegram
ReplyDelete