Project Gutenberg
Cantonese - 2017
Action Thriller
ട്വിസ്റ്റും ആക്ഷനും ത്രില്ലറും ചേർന്നൊരു മനോഹര സിനിമാ അനുഭവം
കള്ളനോട്ടടിയും കൊലപാതകങ്ങളും തൊഴിലാക്കിയ "Painter" എന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയുടെ കൂടെ ജോലി ചെയ്തിരുന്ന Lee Man നെഹോങ്കോങ് പോലീസ് അറസ്റ്റ് ചെയ്യുന്നു . പോലീസിന്റെ രേഖകളിൽ കൂടുതൽ വിവരങ്ങളൊന്നും ഇല്ലാത്ത Painter എന്ന ക്രിമിനലിനെക്കുറിച്ചുള്ള വിവരങ്ങൾ എത്ര ചോദ്യം ചെയ്തിട്ടും പറയാൻ Lee തയ്യാറല്ലായിരുന്നു . പോലീസ് എത്രമാത്രം സുരക്ഷ തന്നാലും അതെല്ലാം തകർത്തുകൊണ്ട് Painter കടന്നുവരുമെന്നും തന്നെയടക്കം എല്ലാവരെയും കൊല്ലുമെന്നും അയാൾ ഭയപ്പെട്ടു
ചോദ്യം ചെയ്യലിനിടെ Lee യുടെ കാമുകി Yuen വക്കീലുമായി എത്തിച്ചേരുന്നു . Painter എന്ന കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയാണെങ്കിൽ Lee യെ വെറുതെ വിടാൻ പോലീസ് തയ്യാറാണെന്നും , ഇല്ലെങ്കിൽ കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ ജയിലിലേക്കയക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തുന്നു ...
തുടർന്ന് തനിക്ക് രക്ഷപെടാൻ വേണ്ടി Lee താൻ Painter എന്ന ക്രിമിനലുമായി ചേരാനുണ്ടായ സാഹചര്യങ്ങളും , Painter നടത്തിയ കൊലപാതകങ്ങളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന കഥകൾ പോലീസിനെ അറിയിക്കാൻ തീരുമാനിക്കുന്നു ..................
വെറുമൊരു ചിത്രകാരനായിരുന്ന Lee ക്കു പെയിന്റിങ്ങുകൾ നോക്കി അതേപോലെ തന്നെ വരയ്ക്കുവാൻ ഉള്ള കഴിവ് കണ്ട് കള്ളനോട്ടടിക്കാൻ ഇയാളുടെ ഈ കഴിവുകൾ പ്രയോജനപ്പെടുത്താമെന്നുള്ള Painter എന്ന ക്രിമിനലിന്റെ ബുദ്ധി മാറ്റിമറിച്ചത് അനേകം പേരുടെ ജീവിതങ്ങൾ ആയിരുന്നു ................
Painter എന്ന ക്രിമിനലിനെക്കുറിച്ചുള്ള കഥ പൂർത്തിയാക്കുവാൻ Lee ക്കു സാധിക്കുമോ ??
അതോ അയാൾ ഭയപ്പെട്ടതുപോലെ തന്നെ Painter ആ പോലീസ് സ്റ്റേഷനും തകർത്ത് തനിക്കെതിരെയുള്ള ഏക തെളിവായ Lee യെ ഇല്ലാതാക്കുമോ ???
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
Link : https://t.me/favaioS/9513
ReplyDelete