Along Came a Spider
English - 2001
Psychological thriller
ഒരു കുറ്റവാളിയെ പിടികൂടാൻ നടത്തിയ ശ്രമത്തിൽ തന്റെ സഹപ്രവർത്തക കൊല്ലപ്പെട്ടതിൽ മനംനൊന്ത് ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഡിറ്റക്ടീവ് Alex Cross. അങ്ങനെ ഇരിക്കെ US സെനറ്ററുടെ സ്‌കൂൾ വിദ്യാർത്ഥിനിയായ മകൾ Megan Rose നെ അധ്യാപകനായ Gary Soneji കടത്തിക്കൊണ്ടുപോവുകയും , ആ കുട്ടിയുടെ ഒരു ഷൂസ് ഡിറ്റക്ടീവ് Alex Cross ന്റെ വീടിനു മുൻപിലെ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുന്നു . തുടർന്ന് ഡിറ്റക്ടീവ് Alex Cross ജോലിയിൽ വീണ്ടും പ്രവേശിക്കുന്നു . ഉന്നതരുടെ മക്കൾ പഠിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന സീക്രെട്ട് സർവീസ് ഏജന്റ് Jezzie യയുമായി ചേർന്ന് Alex Cross നടത്തുന്ന അന്വോഷണങ്ങളിലൂടെ കഥ പുരോഗമിക്കുന്നു ....
രണ്ടര വർഷത്തോളം ആ സ്‌കൂളിൽ ജോലി ചെയ്തു തട്ടിക്കൊണ്ടു പോവാനുള്ള എല്ലാ പ്ലാനും കൃത്യതയോടെ ആസൂത്രണം ചെയ്ത Gary Soneji ക്കു ഈ തട്ടിക്കൊണ്ടുപോവലിനു പിന്നിൽ ചില വ്യകത്മായ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു ....
ഇയാളുടെ കയ്യിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ ഡിറ്റക്ടീവ് Alex Cross നു കഴിയുമോ ?? അതോ അമേരിക്കയിൽ ഉത്തരം കണ്ടെത്താൻ കഴിയാതെ പോവുന്ന ആയിരക്കണക്കിന് തട്ടിക്കൊണ്ടുപോവലുകളിൽ ഒന്നായി ഇതും മാറുമോ ??
കണ്ടറിയുക .....
ട്വിസ്റ്റ് ക്ലൈമാക്സ് സമ്മാനിക്കുന്ന ഈ ചിത്രം ഡിറ്റക്ടീവ് ത്രില്ലെർ സിനിമാപ്രേമികൾക്കു ഒരു വട്ടം ബോറടിക്കാതെ കണ്ടിരിക്കാവുന്നതാണ്.
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
Link : https://t.me/favaioS/10773
ReplyDelete