The Warden
Iranian - 2019
Drama / Mystery
ഒരു റൊമാൻസ് ഡ്രാമ ചിത്രം ത്രില്ലെർ മൂഡിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച ഇറാനിയൻ മാജിക് ആണ് ഈ സിനിമ
പുതിയതായി വരാൻ പോവുന്ന എയർ പോർട്ട് പ്രൊജക്റ്റ് ന്റെ ഭാഗമായി ഇപ്പോൾ ജയിൽ ഇരിക്കുന്ന സ്ഥലത്തു നിന്നും കുറ്റവാളികളെ മറ്റൊരു പുതിയ സ്ഥലത്തേക്ക് മാറ്റുന്ന തിരക്കിലായിരുന്നു വാർഡൻ ജാഹദും ജോലിക്കാരും .
പഴയ ജയിൽ പൊളിച്ചു നീക്കി എത്രയും പെട്ടെന്ന് എയർ പോർട്ട് പ്രൊജക്റ്റ്നുവേണ്ട കാര്യങ്ങൾ ചെയ്യാൻ അതുമായി ബന്ധപ്പെട്ട അധികാരികൾ പുറത്ത് കാത്ത് നിൽക്കുന്നുമുണ്ടായിരുന്നു . വളരെ നല്ല രീതിയിൽ ജോലികാര്യങ്ങൾ നോക്കിയിരുന്ന ജാഹിദ് നു ഈ ജയിൽമാറ്റത്തിന് ശേഷം പ്രമോഷൻ ഉണ്ടാവും എന്നുള്ള സന്തോഷവാർത്ത മേലധികാരി അയാളെ അറിയിക്കുന്നു .. എന്നാൽ അയാളുടെ സന്തോഷത്തിനു അധികനേരം ആയുസ്സുണ്ടായിരുന്നില്ല , പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനിടെ ഒരു കുറ്റവാളിയെ കൂട്ടത്തിൽ കാണാനില്ല എന്ന വാർത്ത അയാളുടെ ജോലിക്കാരൻ അയാളെ അറിയിക്കുന്നു ...
ആ വിശാലമായ ജയിൽ കെട്ടിടത്തിൽ എവിടെയോ അയാൾ ഒളിച്ചിരിപ്പുണ്ടെന്നു ഉത്തമബോധ്യമുള്ള ജാഹദ് തിരച്ചിൽ ആരംഭിക്കുമ്പോഴേക്കും കാണാതായ കുറ്റവാളിയുടെ വക്കീൽ അവിടെ എത്തിച്ചേരുന്നു ......................
മേലധികാരികൾ അറിയും മുൻപ് കാണാതായ കുറ്റവാളിയെ കണ്ടെത്തി തന്റെ സൽപ്പേര് വീണ്ടെടുക്കാൻ ജാഹിദ് നടത്തുന്ന ശ്രമമാണ് പിന്നീട് ...
അതിൽ അയാൾ വിജയിക്കുമോ ??
കുറ്റവാളി അയാൾ വിചാരിച്ചതു പോലെ തന്നെ ആ കെട്ടിടത്തിൽ തന്നെ ഉണ്ടായിരുന്നുവോ ??
ആരാണ് ഈ കുറ്റവാളി ??
എല്ലാം കണ്ടറിയുക, പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞു പോവുന്ന നല്ലൊരു ഡ്രാമ , റൊമാൻസ് ചിത്രമാണിത്
ജാഹിദ് എന്ന മനുഷ്യനും ജാഹിദ് എന്ന ജയിൽ വാർഡനായ ജോലിക്കാരനും തമ്മിലുള്ള ആത്മസംഘർഷങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കാൻ കഥാനായകന് കഴിഞ്ഞിരിക്കുന്നു.
കൂടുതൽ വായനയ്ക്ക് ബ്ലോഗ് സന്ദർശിക്കുക
https://t.me/malayalamsubmovies/12878
ReplyDeletehttps://t.me/favaioS/11209
ReplyDelete