Alpha English - 2018 Survival / Adventure/Drama   മികച്ച ദൃശ്യഭംഗിയുടെ  അകമ്പടിയോടുകൂടിഅതിജീവനത്തിന്റെ കഥ പറയുന്ന ഒരു കൊച്ചു ചിത്രമാണിത്.  ...

Home » » Alpha

Alpha

 Alpha

English - 2018

Survival / Adventure/Drama  



മികച്ച ദൃശ്യഭംഗിയുടെ  അകമ്പടിയോടുകൂടിഅതിജീവനത്തിന്റെ കഥ പറയുന്ന ഒരു കൊച്ചു ചിത്രമാണിത്. 


ഏകദേശം ഇരുപതിനായിരം വർഷങ്ങൾക്കു മുൻപ് നടക്കുന്ന കഥയാണിത് . ഗോത്രവർഗ്ഗത്തിന്റെ നേതാവായ തന്റെ അച്ഛനോടൊപ്പം വേട്ടയ്ക്ക് പുറപ്പെട്ട കേഡ എന്ന കൗമാരക്കാൻ , അച്ഛനോടും സംഘത്തോടുമൊപ്പം വേട്ടയാടുന്നതിനിടെ ഉണ്ടായ ഒരപകടത്തിൽ പെട്ട്  അവൻ ഒറ്റപ്പെട്ടു പോവുന്നു , തുടർന്ന് ഒരു ചെന്നായയുമായി അവൻ സൗഹൃദത്തിലെത്തുന്നു. 


പിന്നീട്  പ്രകൃതിയോടും മറ്റു ജീവികളോടും മല്ലിട്ട് തന്റെ ഉറ്റവരുടെ അരുകിലെത്താൻ കേഡ നടത്തുന്ന അതിജീവനത്തിന്റെ കഥയാണിത് , കേഡ യോടൊപ്പം ഒരു നിഴലായി ഈ ചെന്നായയും ഒപ്പം കൂടുന്നു. 


മനുഷ്യനും മൃഗവും തമ്മിലുള്ള സൗഹൃദം വളരെ ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു ......


കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമാണിത് 


Nb: ഈ ചിത്രത്തിൽ  ഗോത്രവർഗ്ഗകാലഘട്ടത്തിലെ വേഷം തിരഞ്ഞെടുത്തതിൽ മാത്രം ഒരു അപാകത ഫീൽ ചെയ്തു , മെൽ ഗിബ്‌സൺ apocalypto യിൽ ഒക്കെ ഗോത്രവർഗ്ഗകാലഘട്ടത്തിലെ വേഷം  മികച്ച രീതിയിൽ ചെയ്തിട്ടുള്ളതാണ്. 



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



1 Comments:

Search This Blog

Powered by Blogger.