Marshland ( La isla mínima)
Spanish - 2014
സ്ലോ പെയ്സ് ക്ലാസ് ഡിറ്റക്റ്റീവ് ത്രില്ലെർ
ആയിരത്തി തൊള്ളായിരത്തി എൺപതുകളിലാണ് ഈ കഥ നടക്കുന്നത് . കൗമാരക്കാരായ രണ്ടു സഹോദരിമാരുടെ തിരോധാനം അന്വോഷിക്കാനാണ് ഡിറ്റക്റ്റീവ് പെട്രോയും ജുവാനും ആ ഗ്രാമത്തിൽ എത്തിയത്. ആദ്യമായി ഒന്നിച്ചു ഒരന്വോഷണത്തിൽ പങ്കാളികളായ ഇരുവരും തികച്ചും വ്യത്യസ്ഥ സ്വഭാവക്കാരായിരുന്നു.
അന്വോഷണത്തിൽ ആ രണ്ടു പെൺകുട്ടികൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഗ്രാമത്തിൽ നിന്നും രക്ഷപെട്ടു നഗരത്തിൽ എത്തി മികച്ച ഒരു ജീവിതം അവർ ആഗ്രഹിച്ചിരുന്നുവെന്നും ഇവർക്ക് മനസിലാവുന്നു. അവരുടെ കൂട്ടുകാർ എല്ലാവരും തന്നെ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത ആയിരുന്നു ഇവരോട് പങ്കുവെച്ചത് . മക്കളെ അതിരറ്റു സ്നേഹിച്ചുകൊണ്ടാണോ അതോ അവർ അവർ കാരണം ഉണ്ടായ നാണക്കേട് ഓർത്താണോ എന്നറിയില്ല പെൺകുട്ടികളുടെ പിതാവിന്റെ ഭാഗത്തുനിന്നും വളരെ വൈകാരികമായ പെരുമാറ്റമാണ് ഉണ്ടായത്.
അന്വോഷണം പുരോഗമിക്കവേ ഇരുവരുടെയും ശരീരം അടുത്തൊരു പ്രദേശത്തു നിന്നും ലഭിക്കുന്നു , ഇരുവവരെയും ആരോ അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു . ഇതുപോലത്തെ വേറെയും തിരോധാനം ആ ഗ്രാമത്തിൽ ഇതിനുമുൻപ് നടന്നിട്ടുണ്ട് എന്ന് അന്വോഷകർ അറിയുന്നു ............
തുടർന്ന് കാണുക .....
മികച്ചൊരു ഡിറ്റക്റ്റീവ് ത്രില്ലെർ ആണ് , ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്
ഈ ചിത്രം എടുത്തിരിക്കുന്ന രീതി , ലൊക്കേഷൻ, ക്യാമറാ വർക്ക് , ഒരു സിനിമാ ആസ്വാദകൻ / സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ ഉറപ്പായും കണ്ടു നോക്കേണ്ടത് തന്നെയാണ്.
വിത്യസ്ഥ ധ്രുവങ്ങളിൽ നിൽക്കുന്ന ആ ഡിറ്റക്റ്റീവുമാർ നടത്തുന്ന അന്വോഷണം പടത്തെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുന്നു
കൂടുതൽ വായനയ്ക്ക് ബ്ലോഗ് http://peruva.com/ സന്ദർശിക്കുക
https://t.me/favaioS/3950
ReplyDeletehttps://t.me/favaioS/11181
ReplyDelete