Cold Pursuit  English - 2019   Action thriller മകന്റെ കൊലപാതകികളെ തേടിയുള്ള ഒരച്ഛന്റെ യാത്രയാണിത് , ഒരുപാട് കണ്ടിട്ടുള്ള പ്രമേയമാണെങ്കിലും  ...

Home » » Cold Pursuit

Cold Pursuit

Cold Pursuit 

English - 2019  

Action thriller


മകന്റെ കൊലപാതകികളെ തേടിയുള്ള ഒരച്ഛന്റെ യാത്രയാണിത് , ഒരുപാട് കണ്ടിട്ടുള്ള പ്രമേയമാണെങ്കിലും  എടുത്തിരിക്കുന്ന രീതിയും ലൊക്കേഷനും ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികളെ 100% തൃപ്തിപ്പെടുത്തിയിരിക്കും


ഒരു മൃതദേഹം തിരിച്ചറിയാനായി പോലീസ് വിളിപ്പിച്ചപ്പോൾ ആ അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല അത് തങ്ങളുടെ പൊന്നുമോന്റെയായിരിക്കുമെന്ന് . എയർപോർട്ടിൽ ജോലിയുള്ള അവൻ മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം മരിച്ചുവെന്ന സത്യം ഉൾക്കൊള്ളുവാൻ അവർക്കാവുമായിരുന്നില്ല...


മകന്റെ വിയോഗത്തിൽ മനംനൊന്ത് ആ പിതാവ് ആത്മഹത്യ ചെയ്യുവാൻ തുടങ്ങുമ്പോഴാണ് പരുക്കുകൾ പറ്റിയ നിലയിൽ മകന്റെ കൂട്ടുകാരനെ കാണുവാൻ ഇടയായത് . അവനുമായുള്ള സംസാരത്തിൽ നിന്നും മകൻ മയക്കുമരുന്നിന് അടിമയല്ലായിരുന്നുവെന്നും , എയർപോർട്ടുവഴി മയക്കുമരുന്ന് കടത്തുന്ന ചിലർക്ക് മകന്റെ മരണവുമായി ബന്ധമുണ്ടെന്ന് ആ പിതാവ് അറിയുന്നു...


ഇത്രയും വർഷങ്ങൾ ആ മഞ്ഞു മൂടിയ നഗരത്തിൽ റോഡിൽ നിന്നും മഞ്ഞുപാളികൾ നീക്കുന്ന വണ്ടിയുടെ  ഡ്രൈവർ ആയി മാത്രം ജോലി ചെയ്തു പരിചയം ഉള്ള ആ അച്ഛൻ തന്റെ മകന്റെ കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കാൻ ഇറങ്ങി പുറപ്പെടുന്നു ..................


തനിക്ക് ഏറ്റുമുട്ടാൻ ഉള്ളത് വലിയൊരു മയക്കുമരുന്ന് മാഫിയയോടാണ് എന്ന് ആ പിതാവ് അപ്പോൾ അറിഞ്ഞിരുന്നില്ല ....................


ശേഷം സ്‌ക്രീനിൽ ...............


സസ്പെൻസോ ട്വിസ്റ്റോ ഒന്നും ചിത്രത്തിൽ ഇല്ലെങ്കിലും കണ്ടിരിക്കാൻ ഒട്ടും ബോറടിക്കാത്ത മികച്ച ഒരു പ്രതികാര കഥയാണിത്....



1 Comments:

Search This Blog

Powered by Blogger.