Gone Girl
English-2014
Mystery / psychological thriller
18+ Movie
ചവുട്ടിയത് നീർക്കോലിയെ ആണെന്നോർത്ത് നോക്കിയപ്പോൾ ദേ ഒരു മൂർഖൻ , ഈ അവസ്ഥ ആയിരുന്നു പടം കണ്ടപ്പോൾ
ഒരു സാധാ ഡിറ്റക്റ്റീവ് ത്രില്ലെർ എന്ന മുൻവിധിയോടെയായിരുന്നു പടം കാണാൻ തുടങ്ങിയത് , എന്നാൽ ആദ്യത്തെ ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ ഫസ്റ്റിൽ പോയ സിനിമ ടോപ്പിലേക്ക് കയറിയിട്ട് ഒരു ഒന്നൊന്നര പോക്കായിരുന്നു, മികച്ച ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലെർ സിനിമയാണ്, must watch ഫിലിം
തങ്ങളുടെ അഞ്ചാം വിവാഹവാർഷികത്തിന്റെ അന്ന് വീട്ടിലെത്തിയ നിക്കിന് ഭാര്യ ആമിയെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല , വീട്ടിൽ എല്ലായിടത്തും നോക്കിയിട്ടും നിരാശയായിരുന്നു ഫലം , തുടർന്ന് ഭാര്യ മിസ്സിങ്ങാണെന്നുള്ള വിവരം നിക് പോലീസിൽ അറിയിക്കുന്നു. നാട്ടിലെങ്ങും ധാരാളം ആരാധകർ ഉണ്ടായിരുന്ന അമൈസിങ് ആമി എന്ന കുട്ടികളുടെ പുസ്തകം എഴുതാൻ ആമിയുടെ പേരെന്റ്സിനു പ്രചോദനമായ ആമിയുടെ തിരോധാനം പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു , ടെലിവിഷൻ മാധ്യമങ്ങളിലെല്ലാം ഇത് തന്നെയായിരുന്നു ചർച്ചാ വിഷയം
ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ആളാണ് താനെന്നും ഒരിക്കൽ പോലും അവളോട് വഴക്കുണ്ടാക്കിയിട്ടില്ല എന്നും തങ്ങൾ പരസ്പരം നല്ല അടുപ്പത്തിൽ ആയിരുന്നെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ ഭർത്താവ് നിക് അറിയിക്കുന്നു ....
എന്നാൽ വീട്ടിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ലഭിച്ച തെളിവുകൾ ഏവരെയും ഞെട്ടിക്കാൻ പാകത്തിനുള്ളതായിരുന്നു ..
നിക് പലതും മറച്ചു വെയ്ക്കുന്നതായും പറഞ്ഞതിൽ പലതും കള്ളമായിരുന്നുവെന്നും അന്വോഷണ ഉദ്യോഗസ്ഥക്കു ബോധ്യമാവുന്നു , പക്ഷെ പോലീസ് പഠിച്ച പണി പലതും പയറ്റിയിട്ടും ആമിയെക്കുറിച്ചു ഒരു വിവരവും കണ്ടെത്താൻ പറ്റാതെ വരുന്നു
തുടർന്ന് കാണുക .............
ആമിക്ക് എന്താണ് സംഭവിച്ചത് ??? ആമിയെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ കഴിയുമോ ??
മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലറാണ്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് http://peruva.com/ സന്ദർശിക്കുക
https://t.me/favaioS/4230
ReplyDelete