The vanishing  English 2018 Drama /Psychological Thriller കടലിനു നടുവിൽ,  മറ്റു മനുഷ്യ ജീവികൾ ആരും തന്നെ ഇല്ലാത്ത ഒരു കൊച്ചു ദ്വീപിലെ ലൈറ്റ...

Home » » The Vanishing

The Vanishing

 The vanishing 

English 2018

Drama /Psychological Thriller





കടലിനു നടുവിൽ,  മറ്റു മനുഷ്യ ജീവികൾ ആരും തന്നെ ഇല്ലാത്ത ഒരു കൊച്ചു ദ്വീപിലെ ലൈറ്റ് ഹൗസിലെ ജോലിക്കാരായിരുന്നു തോമസും, ജെയിംസും, ഡൊണാൾഡും.


ഒരു ദിവസം ആ ദ്വീപിലെ മലയിടുക്കിൽ ഒരു വഞ്ചി വന്നടിഞ്ഞത് അവരുടെ ശ്രദ്ധയിൽപെടുന്നു,  മുകളിൽ നിന്നും നോക്കിയപ്പോൾ ഒരാൾ താഴെ ബോധമില്ലാതെ കിടക്കുന്നതും കൂടെ ഒരു പെട്ടിയും കാണാമായിരുന്നു. 



കൂടുതൽ  വിവരം അറിയാനായി ഡൊണാൾഡിനെ ഒരു വടത്തിൽ കെട്ടി താഴേക്ക് ഇറക്കുന്നു,  ഡൊണാൾഡ് താഴെ എത്തി പരിശോധന നടത്തുന്നതിനിടെ ആ അപരിചിതന് ബോധം വരുകയും അയാൾ ഡൊണാൾഡിനെ ആക്രമിക്കുകയും ചെയ്യുന്നു.... 


ഡൊണാൾഡിലെ അയാൾ വെള്ളത്തിൽ മുക്കി കൊല്ലാൻ തുടങ്ങുന്നത് മുകളിൽ നിന്നും  നോക്കി നിൽക്കാനേ  തോമസിനും ജെയിംസിനും കഴിയുമായിരുന്നുള്ളൂ.......


തുടർന്ന് കാണുക..... 


ഇടയ്ക്ക് ചെറിയൊരു ലാഗ് വരുന്നുണ്ടെങ്കിലും,  ആകാംഷ ഉണർത്തുന്ന നിരവധി സന്ദർഭങ്ങൾ സിനിമയിൽ ഉണ്ട്.... 


ലൊക്കേഷനും ചില സന്ദർഭങ്ങളും Shutter Island സിനിമയെ ഓർമിപ്പിച്ചു......



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക


1 Comments:

Search This Blog

Powered by Blogger.