First Blood English 1982 Action Thriller ```ജോൺ റാംബോ തന്റെ കൂട്ടുകാരനെ കാണുവാൻ വേണ്ടിയായിരുന്നു ആ ചെറിയ ടൗണിൽ എത്തിച്ചേർന്നത്, എന്നാൽ ക്യാ...

Home » » First Blood

First Blood

 First Blood

English 1982

Action Thriller



```ജോൺ റാംബോ തന്റെ കൂട്ടുകാരനെ കാണുവാൻ വേണ്ടിയായിരുന്നു ആ ചെറിയ ടൗണിൽ എത്തിച്ചേർന്നത്, എന്നാൽ ക്യാൻസർ പിടിപെട്ടു തന്റെ കൂട്ടുകാരൻ കുറച്ചു നാൾ മുൻപ് മരിച്ചു എന്ന വിവരമറിഞ്ഞ അയാൾ ആകെ തളർന്നു പോയി.``` 


```മാനസികമായി ആകെ തളർന്ന അയാൾ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു....```



```ആ സമയം അതുവഴി വന്ന പോലീസ് ചീഫിന് ജോൺ റാംബോയുടെ സംസാര രീതിയും വേഷവും  ഇഷ്ടപ്പെടാതെ വരുകയും  അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു തെമ്മാടിയായി മുദ്രകുത്തി  അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു...```


```സ്റ്റേഷനിൽ എത്തിച്ച അയാളെ പോലീസുകാർ ദേഹോദ്രപം ഏൽപ്പിക്കുന്നു, ഉപദ്രവം സഹികെട്ടപ്പോൾ അയാൾ അവിടെ നിന്നും രക്ഷപെട്ടു ഓടുന്നു...```


```വിവരമറിഞ്ഞു കോപാകുലനായ പോലീസ് ചീഫ് റാംബോയോ ജീവനോടെയോ അല്ലാതെയോ പിടിക്കാൻ പിന്നാലെ പോലീസിനെ അയക്കുന്നു........``` 




*വിയറ്റനാം യുദ്ധത്തിൽ അമേരിക്കൻ പട്ടാളത്തിലെ ഒരു ഗറില്ലാ പോരാളി ആയിരുന്ന, എല്ലാവിധ ആയുധങ്ങളും കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു പോരാളിയെ ആയിരുന്നു തങ്ങൾ വേട്ടയാടാൻ പോവുന്നതെന്ന് ആ ടൗണിലെ പോലീസുകാർ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.........***



```റാംബോ ഫിലിം സീരീസുകളിലൂടെ ലോകമെമ്പാടുമുള്ള  ആരാധകരെ ത്രസിപ്പിച്ച Sylvester Stallone ന്റെ ജൈത്രയാത്രയുടെ തുടക്കം ഇതിൽ നിന്നും ആയിരുന്നു...```



*കൂടുതൽ വായനയ്ക്ക് ബ്ലോഗ് സന്ദർശിക്കുക*

1 Comments:

Search This Blog

Powered by Blogger.