At the end of the tunnel
Spanish 2016
Thriller
കാർ അപകടത്തിൽ ഭാര്യയെയും മകളെയും വിധി തട്ടിയെടുത്തപ്പോൾ ജാക്വിൻ ഈ ഭൂമിയിൽ ഒറ്റയ്ക്കായി.
അപകടത്തെത്തുടർന്നു ഇരുകാലുകൾക്കും സ്വാധീനവും നഷ്ടമായ അയാൾ തന്റെ വീട്ടിൽ തികഞ്ഞ ഏകാന്തവാസത്തിലായിരുന്നു....
വരുമാനമാർഗ്ഗം എല്ലാം നിലച്ച അയാൾക്ക് മുൻപിൽ ജപ്തി നോട്ടീസ് കൂടി എത്തിയതോടെ തന്റെ വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് കൊടുക്കാൻ അയാൾ തീരുമാനിക്കുന്നു...
വാടകയ്ക്ക് എത്തിയ സ്ത്രീയും കുട്ടിയുമായി ആദ്യമൊക്കെ അകൽച്ച കാണിച്ചെങ്കിലും പതിയെ അയാൾ അവരുമായി സൗഹ്രദത്തിലുമാവുന്നു..
ഇവർക്ക് പിന്നിൽ എന്തോ നിഗൂഢത ഉള്ളതായി ഇയാൾക്കു സംശയം തോന്നുന്നു.....
അങ്ങനെ ഇരിക്കെ തന്റെ വീടിന്റെ ബേസ്‌മെന്റിന്റെ അരുകിൽ നിന്നും ഇടയ്ക്കിടെ ഉണ്ടാവുന്ന ശബ്ദം അയാളുടെ ശ്രദ്ധയിൽപെടുന്നു, നല്ലൊരു ഇലക്ട്രോണിക്സ് വിദഗ്ധൻ കൂടിയായിരുന്ന അയാൾ ചില ഉപകരണങ്ങളുടെ സഹായത്തോടെ ഈ ശബ്ദത്തിന്റെ ഉറവിടം നിരീക്ഷിക്കുന്നു..
കുറെ കള്ളന്മാർ തന്റെ വീടിന്റെ അരികിലൂടെ ഒരു തുരങ്കം ഉണ്ടാക്കി അടുത്തുള്ള ബാങ്ക് കൊള്ളയടിക്കാനുള്ള പ്ലാൻ ആണെന്ന് മനസിലാക്കിയ അയാൾ അവരറിയാതെ അത് കൈക്കലാക്കാനുള്ള പ്ലാൻ ആസൂത്രണം ചെയ്യുന്നു....
തുടർന്ന് കാണുക...
കൂടുതൽ സിനിമാ വിശേഷങ്ങൾക്കു ബ്ലോഗ് peruva.com സന്ദർശിക്കുക....
Link: https://t.me/favaioS/8131
ReplyDelete