Raat Akeli Hai
Hindi - 2020
Slow Pace Investigation/Crime Drama
കോടീശ്വരനായ രഘുവീർ സിംഗിന്റെ കൊലപാതക വാർത്ത അറിഞ്ഞു ഇൻസ്‌പെക്ടർ Jetil yadhav അർദ്ധ രാത്രിയിൽ തന്നെ സംഭവസ്ഥലത്ത് എത്തുന്നു . ആ വീട്ടിൽ എത്തിയപ്പോളാണ് അന്നുതന്നെ ആയിരുന്നു രഘുവീർ സിംഗിന്റെ വിവാഹവും എന്ന് ഇൻസ്‌പെക്ടർ അറിയുന്നത് . രഘുവീർ സിംഗ് വെടിയേറ്റ നിലയിൽ മുറിയിൽ മരിച്ചുകിടക്കുകയായിരുന്നു , കൂടാതെ അക്രമി അയാളുടെ മുഖത്തും മുറിവേൽപ്പിച്ചിട്ടുണ്ടായിരുന്നു ...
വൃദ്ധനും തന്നിഷ്ടക്കാരനുമായ അയാളുടെ രണ്ടാം വിവാഹമായിരുന്നു അതെന്നും വീട്ടുകാർക്കു അതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു എന്നും Jetil yadhavനു മനസ്സിലാവുന്നു . നല്ല ബന്ധുബലം ഉള്ള രഘുവീർ സിംഗിന്റെ കുടുംബത്തിൽ ആർക്കെങ്കിലും ഈ കൊലപാതകത്തിന് പിന്നിൽ പങ്കുണ്ടാവും എന്ന് ഇൻസ്പെക്ടർക്ക് സംശയം തോന്നുന്നു . രണ്ടാം വിവാഹം കഴിച്ച ചെറുപ്പക്കാരിയായ യുവതിയും , വേലക്കാരിയും എല്ലാം സംശയത്തിന്റെ നിഴലിൽത്തന്നെ ആയിരുന്നു ...
തുടർ അന്വോഷണത്തിൽ രഘുവീർ സിംഗിന്റെ ആദ്യ ഭാര്യ അഞ്ചു വർഷം മുൻപ് ഗ്വാളിയോറിൽ പോയിട്ടു തിരിച്ചു മടങ്ങി വരും വഴി കൊല്ലപ്പെട്ടതാണെന്ന് യാദവ് അറിയുന്നു..
അന്വോഷണം അധികമൊന്നും നടത്താതെ പോലീസ് ക്ലോസ് ചെയ്തു കളഞ്ഞ ആ മരണത്തിനു പിന്നിലും എന്തോ ദുരൂഹത ഉണ്ടന്ന് ഇയാൾക്ക് സംശയം തോന്നുന്നു ...
തുടർന്ന് കാണുക .....
ഇൻസ്‌പെക്ടർ Jatin Yadhav ആയി Nawazuddin Siddiqui യുടെ മികച്ച പ്രകടനം
Knives Out എന്ന ഇംഗ്ലീഷ് സിനിമയുമായി ചെറിയൊരു ബന്ധം എവിടെയോ തോന്നി
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
Link : https://t.me/favaioS/10901
ReplyDelete