S Durga ( Sexy Durga )
Malayalam 2017
Drama / Thriller
നമ്മുടെ സമൂഹത്തിന്റെ ചില മുൻധാരണകൾ പച്ചയായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഒരു ചിത്രമാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗ്ഗ എന്ന ചലച്ചിത്രം.
മലയാളിയായ കബീർ എന്ന യുവാവും , നോർത്ത് ഇന്ത്യക്കാരിയായ ദുർഗ്ഗ എന്ന യുവതിയും അർദ്ധ രാത്രിയിൽ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടാൻ ഒരു വഴിയരുകിൽ വണ്ടികാത്ത് നിൽക്കുന്നിടത്ത് കഥ ആരംഭിക്കുന്നു. രണ്ടുപേരുടെയും പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും നോർത്തിൽ എന്തെങ്കിലും ജോലിക്ക് പോയ കബീർ അവിടെ വെച്ച് പ്രണയത്തിലായ ദുർഗ്ഗയുമായി ഒളിച്ചോടി നാട്ടിൽ എത്തിയതാണെന്നും എന്നാൽ അന്യമതക്കാരിയായതുകൊണ്ട് വീട്ടുകാർ സ്വീകരിക്കാൻ തയ്യാറാവാതെ വരുകയും അതിനാൽ അവർ മദ്രാസിലേക്ക് പുറപ്പെടുകയാണെന്നും മനസിലാക്കാം.
കുറെ വണ്ടികൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല , അവസാനം അതുവഴി വന്ന വണ്ടിയിലെ രണ്ടു ചെറുപ്പക്കാർ ഇവർക്ക് റയിൽവേസ്റ്റേഷനിലേക്കു ലിഫ്റ്റ് കൊടുക്കുന്നു , എന്നാൽ സംസാരത്തിൽ നിന്നും ഇവർ രണ്ടു മതസ്ഥർ ആണെന്നും , പെൺകുട്ടി മലയാളി അല്ല എന്നും പിന്നെ ഇവർക്ക് തങ്ങളോട് ഏറ്റുമുട്ടി നില്ക്കാൻ പാകത്തിന് പ്രാപ്തി ഇല്ലെന്നു മനസ്സിലാവുകയും ചെയ്തപ്പോൾ ലിഫ്റ്റ് കൊടുത്തവരുടെ തനി സ്വഭാവം പതിയെ പുറത്ത് വരാൻ തുടങ്ങുന്നു...
തുടർന്നുള്ള ഇവരുടെ യാത്രയിലൂടെ കഥ പുരോഗമിക്കുന്നു ..................
ഇടയ്ക്കു സ്‌കൂട്ടറിൽ വരുന്ന മാന്യമായ വസ്ത്രം ധരിച്ച രണ്ടുപേരുടെ പെരുമാറ്റത്തിലൂടെ ചില മാന്യന്മാരുടെ അർദ്ധരാതിയിലുള്ള മുഖം എന്താണെന്ന് ചിത്രത്തിൽ നന്നായി കാണിക്കുന്നുണ്ട് . , പിന്നെ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെങ്കിൽ ആരെങ്കിലുംസഹായം അർഹിക്കുന്നുണ്ടെങ്കിൽ പോലും അതിലേക്കു തലയിടാൻ തയ്യാറാവാതെ ലൈറ്റ് അണച്ച് കിടക്കുന്ന വീട്ടുകാരെ കാണിക്കുന്നതും ഇന്നത്തെ ലോകത്തെ നന്നായി പഠിച്ചു എടുത്തിരിക്കുന്ന രംഗങ്ങളാണ് എന്ന് തോന്നി..
ലിഫ്റ്റ് കൊടുത്ത ആളുകളുടെ വണ്ടി ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുമ്പോഴും ഇടയ്ക്കു അതിൽ നിന്നും കേട്ട പാട്ടു കേട്ടപ്പോഴും എന്തോ മനസിനെ വല്ലാത്ത അസ്വസ്ഥത ഫീല് ചെയ്യന്നതുപോലെ തോന്നി , ആ അസ്വസ്ഥത ആണ് സംവിധായകൻ പ്രേക്ഷകർക്ക് ഇതിലൂടെ പകർന്നു കൊടുക്കാൻ ശ്രെമിച്ചതും എന്ന് തോന്നുന്നു
Nb : ഹിന്ദു അമ്പലങ്ങളിലെ ചില ആചാരങ്ങളും , പിന്നെ ഗരുഢൻതൂക്കവും ഭക്തിയേക്കാൾ കൂടുതൽ ഭീകരത പ്രേക്ഷകർക്ക് നൽകുന്ന രീതിയിൽ ചിത്രത്തിൽ ഇടയ്ക്കിടെ കാണിക്കുന്നുണ്ട് , കൂടുതൽ സമയം അത് കാണിച്ചപ്പോൾ സംവിധായകൻ അതിലൂടെ എന്തൊക്കെയെ പറയുന്നുണ്ട് എന്ന് മനസിലായി ... പക്ഷെ അത് എന്താണെന്ന് എനിക്ക് പിടികിട്ടിയില്ല.
ചിലർക്ക് മുഴുവൻ മനസിലാവും ചിലർക്ക് മുഴുവനും മനസിലാവില്ലഎനിക്ക് മുഴുവനും മനസിലായില്ല , എന്നോർത്ത് എനിക്കൊരു കുഴപ്പോമില്ല....
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment