The night comes for us
Indonesian - 2018
*Action*
*അടി, ഇടി, വെടി, വെട്ട്,  കുത്ത്, കൊല wholesale and retail അതാണ് ഈ സിനിമ*
```ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു മയക്കുമരുന്ന് സംഘടന  തങ്ങളുടെ ബിസിനസ്സ് പരമായ  തർക്കങ്ങൾ തീർക്കാനും  തങ്ങളെ എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യാനും സിക്സ് സീസ് എന്ന പേരിൽ ആറ് ബോഡിഗാർഡുകളെ ചുമതലപ്പെടുത്തുന്നു```
```ആയോധനകലകളിൽ അഗ്രഗണ്യനായ ഇവർക്ക് കീഴിൽ ഒരുപാട് ഗുണ്ടകൾ വേറെയും ഉണ്ടായിരുന്നു, സിക്സ് സീസിനു ഒരിക്കലും മരണം ഇല്ലായിരുന്നു, ഇതിൽ ആർക്കെങ്കിലും അപകടം പറ്റിയാൽ മറ്റൊരു മികച്ച ആളെ  സിക്സ് സീസിലെ ഒരംഗമായി അവരോധിക്കുമായിരുന്നു```
മയക്കുമരുന്ന് സംഘടന യ്ക്ക് വേണ്ടി ക്രൂരതയുടെ ഏതറ്റം വരെ പോവാനും അവർ തയ്യാറായിരുന്നു... 
ഒരിക്കൽ ഒരു ഗ്രാമത്തിൽ പെട്ടവർ ഈ സംഘടനയുടെ മയക്കുമരുന്ന് മറിച്ചു വിറ്റു എന്നാരോപിച്ചു ആ ഗ്രാമത്തിലെ എല്ലാവരെയും സിക്സ് സീസിലെ കുറച്ചു അംഗങ്ങളുടെ നേതൃത്വത്തിൽ കൊന്നൊടുക്കി,  ഒരു പെൺകുട്ടി മാത്രമേ അവിടെ അവശേഷിച്ചുള്ളൂ,  അവളെയും കൊല്ലാൻ തുടങ്ങിയപ്പോൾ സിക്സ് സീസിലെ ഒരംഗമായ ഇറ്റോ യ്ക്ക് അവളോട് സഹതാപം തോന്നുകയും കൂടെ ഉളള ചിലരെ വധിച്ചിട്ട് അയാൾ ആ കുട്ടിയെ രക്ഷിക്കുകയും ചെയ്യുന്നു.... 
ഇതറിഞ്ഞ സംഘടന അയാളെയും പെൺകുട്ടിയെയും ഇല്ലാതാക്കാൻ തീരുമാനിക്കുന്നു.... 
ശേഷം സ്ക്രീനിൽ..... 
അയാൾക്ക് എത്ര കാലം ഈ ക്രൂരന്മാരിൽ നിന്നും  അവളെ സംരക്ഷിക്കാൻ കഴിയും...... തുടർന്നുള്ള ചോരക്കളി നിങ്ങൾ കണ്ടറിയുക.... 
ലോല ഹൃദയർ, കഥ നോക്കി മാത്രം സിനിമ കാണുന്നവർ ഒന്നും ഈ വഴി വരരുത്,  ഇത് ചോരയിൽ ചാലിച്ച ഒരു  ആക്ഷൻ സിനിമയാണ് അതേ പ്രതീക്ഷിക്കാവു... .......


Link: https://t.me/favaioS/10758
ReplyDelete