Shivaji Surathkal  Kannada 2020 Mystery Investigation Thriller ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഈ ചിത്രം ഉറപ്പു ...

Home » » Shivaji Surathkal

Shivaji Surathkal

Shivaji Surathkal 

Kannada 2020

Mystery Investigation Thriller


ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഈ ചിത്രം ഉറപ്പു തരുന്നു


വളരെ നിഗൂഢതകൾ ഉള്ള റാണഗിരി എന്ന ഗ്രാമം . ദുർമന്ത്രവാദത്തിനും  ആഭിചാര്യ ക്രിയക്കും പേരുകേട്ട ഗ്രാമമായിരുന്നു റാണഗിരി, അവിവാഹിതരായ ചെറുപ്പക്കാരുടെ ദുർ മരണങ്ങൾ അവിടെ ഒരു സ്ഥിരം സംഭവമായിരുന്നു. അവിവാഹിതരായ ചെറുപ്പക്കാരെത്തേടി ഭൂത - പ്രേതആത്മാക്കൾ  എത്തുമെന്നും അവരെ ക്രൂരമായി കൊലചെയ്യുമെന്ന്  ആ നാട്ടുകാർ വിശ്വസിച്ചിരുന്നു


അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിലെ റിസോർട്ടിലെ നീന്തൽകുളത്തിൽ നിന്നും  ആഭ്യന്തരമന്ത്രിയുടെ മകൻ റോഷന്റെ ശവശരീരം ലഭിക്കുന്നു .  ഈ മരണത്തിനു പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് ഫോഴ്സിലെ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന Shivaji Surathkal എത്തുന്നു 


ഭാര്യക്ക് കുറച്ചു വർഷങ്ങൾക്ക് മുൻപ് ഉണ്ടായ അപകടത്തിന്റെ ഓർമകൾ ഇടയ്ക്കിടെ മനസിനെ വേട്ടയാടുന്നതുമൂലം വളരെയധികം   മാനസിക ദുഃഖം അനുഭവിക്കുന്ന ഒരു ഓഫീസർ ആയിരുന്നു ശിവാജി. എങ്കിലും ആത്മാർത്ഥമായിത്തന്നെ അദ്ദേഹം ഈ കേസിൽ ഇടപെടുന്നു . റിസോർട്ടിലെ താമസക്കാരെയും ജോലിക്കാരെയും ചോദ്യം ചെയ്തതിൽ നിന്നും  ഗ്രാമത്തിനു എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്നു ശിവാജിക്ക്‌ മനസ്സിലാവുന്നു . തുടർ അന്വോഷണത്തിൽ റോഷന്റെ മരണത്തിനു പിന്നിൽ ഒരതീന്ദ്രീയ ശക്തിയുടെ സാന്നിധ്യമുണ്ടെന്നു അദ്ദേഹം അനുഭവിച്ചറിയുന്നു .......................


തുടർന്ന് കാണുക


സാധാരണ അന്യഭാഷാ ചിത്രങ്ങളിലെ ഗാനങ്ങൾ ഞാൻ ഓടിച്ചു വിടുകയായിരുന്നു പതിവ് , പക്ഷെ ഈ ചിത്രത്തിലെ ഗാനങ്ങൾ മനോഹരമായതുകൊണ്ടു ഓടിച്ചു വിടാൻ തോന്നിയില്ല..



Nb: അഭിനയത്തിന്റെ കാര്യത്തിൽ ലോക സിനിമയിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന നമ്മുടെ കേരളത്തിലെ നടന്മാരെയൊന്നും വെച്ച്  ഇതിലെ നായകനെ താരതമ്യം ചെയ്യാൻ പോവാതെ ഇത് കന്നഡ ഫിലിം ആണ് എന്നുള്ള ധാരണയോടെ കണ്ടാൽ നിങ്ങൾക്ക് 100% എന്റർടൈൻമെന്റ് ഈ ചിത്രം തന്നിരിക്കും. ( murder on the orient express എന്ന ഇംഗ്ലീഷ് ചിത്രവുമായി ചെറിയൊരു സാമ്യം ചിത്രത്തിനുണ്ട് )


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




2 Comments:

Search This Blog

Powered by Blogger.