Fallen English 1998 Mystery / psychological thriller `Edgar Reese  എന്ന ക്രൂരനായ സീരിയൽകില്ലറുടെ വധശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ അവനെ ജയിലറയ്...

Home » » Fallen

Fallen

 Fallen

English 1998

Mystery / psychological thriller

`Edgar Reese  എന്ന ക്രൂരനായ സീരിയൽകില്ലറുടെ വധശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ അവനെ ജയിലറയ്ക്കുള്ളിലാക്കിയ ഡിറ്റക്ടീവ് ജോൺ ഹോബ്ബ്‌സും എത്തിയിരുന്നു . എന്നാൽ മരണത്തിലേക്ക് നടന്നടുക്കുമ്പോഴും അതിനെ തെല്ലും കൂസാതെ ആ ക്രൂരനായ സീരിയൽ കില്ലർ പലതും പുലമ്പിക്കൊണ്ടേയിരുന്നു ......

Edgar Reese ന്റെ മരണശിക്ഷ നടപ്പിലാക്കിയതിനു ശേഷവും നഗരത്തിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു അതെല്ലാം ഇയാൾ നടത്തിരുന്നതുപോലെ തന്നെയുള്ളവ ആയിരുന്നു , ഒരു കൂട്ടാളികൾ പോലും ഇല്ലാതിരുന്ന   Edgar Reese  ന്റെ അതെ മാതൃക പിന്തുടരുന്ന ഈ അദൃശ്യ കൊലയാളിയെ തേടി  ഡിറ്റക്ടീവ് ജോൺ ഹോബ്ബ്‌സ് വീണ്ടും രംഗത്തിറങ്ങുന്നു ..

എന്നാൽ അന്വോഷണത്തിൽ കുറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അയാൾക്ക് കണ്ടെത്താനായത് , വർഷങ്ങൾക്ക്  മുൻപ് ഇതേപോലെ തന്നെ നടന്ന സീരിയൽ കൊലപാതകങ്ങൾ , അത് അന്വോഷിച്ച ഓഫീസർക്ക് അവസാനം സംഭവിച്ച കാര്യങ്ങൾ എല്ലാം ഒരു ഞെട്ടലോടെ , അതിലേറെ അമ്പരപ്പോടെയാണ്  ജോൺ ഹോബ്ബ്‌സ് നോക്കി കണ്ടത്

ആരാണ് ഈ കൊലപാതകങ്ങൾക്ക് എല്ലാം പിന്നിൽ ??

ഉത്തരം കണ്ടെത്താൻ ജോൺ ഹോബ്സിനാവുമോ ???

കണ്ടറിയുക നല്ലൊരു ത്രില്ലെർ മൂവിയാണ്

ഡിറ്റക്റ്റീവ് ജോൺ ഹോബ്സ് ആയി Denzel Washingtonന്റെ മികച്ച പ്രകടനം


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




2 Comments:

Search This Blog

Powered by Blogger.