Dragon( Wu Xia) Mandarin 2011 *Must watch Action Thriller* *മികച്ച ആക്ഷൻ രംഗങ്ങളും, കണ്ണിനിമ്പമേകുന്ന  ദൃശ്യഭംഗിയും, ത്രസിപ്പിക്കുന്ന പശ്ചാ...

Home » » Dragon

Dragon

 Dragon( Wu Xia)

Mandarin 2011

*Must watch Action Thriller*



*മികച്ച ആക്ഷൻ രംഗങ്ങളും, കണ്ണിനിമ്പമേകുന്ന  ദൃശ്യഭംഗിയും, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും🔊🔊 അതിന്റെ കൂടെ  ത്രില്ലടിപ്പിക്കുന്ന കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചതോ മറക്കാനാവാത്ത ഒരു സിനിമാ അനുഭവമാണ് 🔥🔥*



```പഴയ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥയാണിത്. ഗ്രാമത്തിലെ ഒരു കച്ചവട സ്ഥാപനത്തിൽ വഴിയാത്രക്കാരെന്ന വ്യാജേനെ എത്തിയ രണ്ടുപേർ കട കൊള്ളയടിക്കാനുള്ള ശ്രെമം നടത്തുന്നു, കടയുടമയെ അവർ കൊലപ്പെടുത്തും എന്ന അവസ്ഥ എത്തിയപ്പോൾ ആ സമയം  കടയിൽ  ഉണ്ടായിരുന്ന  ലിയോ ജങ്ക്സി അവരുമായി മൽപിടുത്തതിൽ ഏർപ്പെടുന്നു, ആ ജീവന്മരണ പോരാട്ടത്തിൽ രണ്ടു കള്ളന്മാരും മരിക്കുന്നു...```


```ഇതിനെക്കുറിച്ച് അറിഞ്ഞു ഗ്രാമത്തിൽ എത്തിയ പോലീസ് ആ മരിച്ച രണ്ടുപേരും പിടികിട്ടാപ്പുള്ളികളായ രണ്ടു കള്ളന്മാർ ആയിരുന്നുവെന്നു തിരിച്ചറിയുകയും അവരെ ഇല്ലാതാക്കിയ  ലിയോ ജങ്ക്‌സിയെ അഭിനന്ദിക്കുകയും ചെയ്യുന്നു....```



```എന്നാൽ അന്വേഷകരിൽ ഒരാളായ ബൈജുസിനു,  ഇത് മൽപിടുത്തതിൽ അറിയാതെ സംഭവിച്ച മരണങ്ങൾ അല്ലെന്നും  ലിയോ ജങ്ക്സി ഒരു സാധാരണക്കാരൻ അല്ല എന്നും സംശയം തോന്നുന്നു....```



```തുടർന്ന് അയാൾ രഹസ്യമായി ഈ മരണങ്ങളെക്കുറിച്ചും ലിയോ ജങ്ക്‌സിയെക്കുറിച്ചും  അന്വോഷണം നടത്താൻ തീരുമാനിക്കുകയും  ചെയ്യുന്നു.....```




```തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളിലൂടെ കഥ പുരോഗമിക്കുന്നു``` 




```ബൈജൂസ്‌ നടത്തുന്ന ശാസ്ത്രീയമായ അന്വോഷണ രീതിയും, ലളിത ജീവിതം നയിക്കുന്ന ലിയോ ജങ്ക്‌സിയും പ്രേക്ഷകരെ 100% രസിപ്പിച്ചിരിക്കും.....``` 



*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*



1 Comments:

Search This Blog

Powered by Blogger.