11:14  (eleven fourteen) English  2003 Must watch  Comedy/ Drama Thriller   18+ പല സ്ഥലത്ത്  നടക്കുന്ന കുറെ സംഭവങ്ങൾ പല കോണിലൂടെ കാണിച്ചിട്...

Home » » 11:14 (eleven fourteen)

11:14 (eleven fourteen)

 11:14  (eleven fourteen)

English  2003

Must watch  Comedy/ Drama Thriller  

18+


പല സ്ഥലത്ത്  നടക്കുന്ന കുറെ സംഭവങ്ങൾ പല കോണിലൂടെ കാണിച്ചിട്ട് അവസാനം പ്രേക്ഷകർക്ക് അവ തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്ന് ആശ്ചര്യത്തോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്ന മികച്ച ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു


ഒരുവൻ  രാത്രി കാർ ഓടിച്ചു വരുകയായിരുന്നു , ആൾ അല്പം മദ്യപിച്ചിട്ടും ഉണ്ടായിരുന്നു , കൃത്യം 11:14 ആയപ്പോൾ അവന്റെ വണ്ടി എന്തിലോ ശക്തമായി ഇടിക്കുന്നു . വണ്ടി നിർത്തി ഇറങ്ങിയ അയാൾ കണ്ടത് അപകടത്തിൽപെട്ടു മുഖം തിരിച്ചറിയാൻ പറ്റാത്തവിധം വികൃതമായ ഒരു ശവശരീരമായിരുന്നു , പരിഭ്രാന്തനായ അവൻ മറ്റാരും കാണും മുൻപ് ബോഡി  ഒളിപ്പിക്കാൻ വേണ്ടി ഒരു തുണിയിൽ പൊതിഞ്ഞു അത് കാറിന്റെ ഡിക്കിയിലാക്കുന്നു.............



കൃത്യം ആ സമയത്തു തന്നെ പോലീസും അവിടെ എത്തിച്ചേരുന്നു..............


ഈ സമയത്തു തന്നെ അവിടെ നിന്നും കുറച്ചു മാറി മറ്റൊരു ആക്‌സിഡന്റും നടക്കുന്നു .....


ഈ രണ്ടു ആക്‌സിഡന്റും തമ്മിൽ ചില കണക്ഷനുകൾ ഉണ്ടായിരുന്നു...


ഇരകളും പ്രതികളും തമ്മിലുള്ള ബന്ധമെല്ലാം പതിയെ പതിയെ ചുരുളഴിഞ്ഞു വരുമ്പോൾ സിനിമ എന്ന മായാലോകം നമുക്ക് തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവം സമ്മാനിച്ചിരിക്കും ...................


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



1 Comments:

Search This Blog

Powered by Blogger.