Rambo First Blood - Part 2
English 1985
Action Thriller
```വിയറ്റനാം യുദ്ധത്തിൽ പങ്കെടുത്ത ശേഷം നാട്ടിൽ എത്തിയ അമേരിക്കൻ പട്ടാളത്തിലെ ഗറില്ല യുദ്ധ പോരാളി ജോൺ റാംബോയെ കണ്ടപ്പോൾ ഒരു പ്രശ്‌നക്കാരൻ ആണെന്ന് തോന്നിയ നാട്ടിലെ ഒരു പോലീസ് ചീഫ് ഒരു കേസിൽ കുടുക്കി ഇല്ലാതാക്കാൻ ശ്രമിച്ചതും അതിനു ജോൺ റാംബോ നടത്തിയ പ്രതികാരവും ആയിരുന്നു ആദ്യ ഭാഗത്തെ കഥ```
```തുടർന്ന് ജയിലിൽ ആയ റാമ്പോയെ തിരക്കി അവന്റെ മുൻ ഉദ്യോഗസ്ഥൻ ട്രോട്മാൻ എത്തുന്നു, മർഡൊക് എന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമായിരുന്നു അയാൾ എത്തിയത്.
വിയറ്റ്നാം കാടുകളിലെ രഹസ്യ തടവറയിൽ യുദ്ധത്തിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പട്ടാളക്കാർ ഉണ്ടോ എന്നുള്ള വിവരം അന്വോഷിച്ചു കണ്ടെത്തിയാൽ റാമ്പോയെ മോചിപ്പിക്കാം എന്നവർ അറിയിക്കുന്നു```
```തുടർന്നു ഒരു ഹെലികോപ്റ്ററിൽ റാമ്പോയോ വിയറ്റ്നാം കാട്ടിൽ എത്തിക്കുന്നു, തന്റെ അന്വോഷണത്തിൽ അമേരിക്കൻ പട്ടാളക്കാർ അവിടെ തടവറയിൽ കൊടിയ പീഡനം നേരിടുന്നുവെന്നു അയാൾ കണ്ടെത്തുന്നു, അവിടെ നിന്നും ഒരു പട്ടാളക്കാരനെയും രക്ഷിച്ചു കൊണ്ട് തിരികെ വരാനുള്ള ശ്രമത്തിനിടെ റാമ്പോയെ ഈ ചുമതല ഏല്പിച്ച മാർഡൊക് ചതിക്കുന്നു തുടർന്നു റാമ്പോയും ശത്രുക്കളുടെ കൈകളിൽ അകപ്പെടുന്നു.....```
```തുടർന്ന് കാണുക....```
മികച്ച ഒരു ഗറില്ല ആക്ഷൻ ത്രില്ലെർ ചിത്രമാണിത്.
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment