Nightcrawler
English 2014
Black comedy thriller
IMDb 7.9
ടെലിഗ്രാം ചാനലിന്റെ ഡീറ്റെയിൽസ് വീഡിയോയുടെ തുടക്കത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .....👇
https://youtu.be/rY1KFcPQxbM
വാർത്താ ലോകത്തിനു പിന്നിലെ ചില ഇരുണ്ട ദൃശ്യങ്ങൾ പ്രേക്ഷകരുടെ മുൻപിൽ എത്തിച്ചിരിക്കുന്ന ഒട്ടും ബോറടിപ്പിക്കാത്ത ഒരു മനോഹര ത്രില്ലെർ ചിത്രമാണിത്
ഒരു രാത്രിയിൽ എവിടെനിന്നു വന്നതെന്ന് അറിയാത്ത ഒരുവൻ പട്ടണത്തിലേക്കു പ്രവേശിച്ചു . ചില്ലറ മോഷണങ്ങളുമായി യാത്ര ആരംഭിച്ച അവൻ നഗരത്തിൽ നടക്കുന്ന അപകടങ്ങൾ അതിവേഗം വർത്തയാക്കുവാൻ ഓടിനടക്കുന്ന ചില വീഡിയോ ന്യൂസ് റിപ്പോർട്ടർമാരെ കാണുവാൻ ഇടയായി . അപകടത്തിൽ പെടുന്നവരുടെ നിസ്സഹായാവസ്ഥയൊന്നും ശ്രെദ്ധിക്കാതെ അത് എത്രയും വേഗം വാർത്തയാക്കി ലാഭം കൊയ്യുവാൻ അവർ നടത്തുന്ന ഓട്ടം കണ്ടപ്പോൾ അവനും അങ്ങനെ ഒരു മോഹമുദിച്ചു , ഒരു സ്വതന്ത്ര വീഡിയോ ന്യൂസ് റിപ്പോർട്ടറാവുക.....
മറ്റാരും എത്തും മുൻപ് അപകടങ്ങളുടെ വാർത്ത ന്യൂസ് ചാനലുകളിൽ എത്തിച്ചാൽ ലാഭം കൊയ്യാമെന്ന ചിന്തയിൽ നിന്നും ഉടലെടുത്ത അവന്റെ അത്യാർത്തി അവിടെ തുടങ്ങുകയായിരുന്നു .....
അതിനു വേണ്ടി അവൻ ഒരുക്കുന്ന കുതന്ത്രങ്ങൾ സിനിമ കണ്ടു തന്നെ നിങ്ങൾ അറിയുക .......
വീണുകിടക്കുന്നവനെ സഹായിക്കാതെ , അവന്റെ ജീവന് പോലും വില കൊടുക്കാതെ അവന്റെ നിസ്സഹായാവസ്ഥ പ്രേക്ഷകരിൽ എത്തിച്ചു കാശുണ്ടാക്കുന്ന മനുഷ്വത്വം ഇല്ലാത്ത കുറെപ്പേരെ ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു ..
ചില ചാനൽ ചർച്ചകൾ കാണുമ്പോൾ , ചില ന്യൂസ് കാണുമ്പോൾ , ചിലപ്പോൾ നമുക്ക് തന്നെ തോന്നാറില്ലേ ഇവർ എന്താണ് ഈ കാണിച്ചു കൂട്ടുന്നതെന്നു ?? കോറോണോ സമയത്തു ആദ്യമായി വിദേശത്ത് നിന്നും വിമാനം വന്നപ്പോൾ ന്യൂസ് ചാനലുകാർ നടത്തിയ പരാക്രമം നമ്മൾ കണ്ടതല്ലേ , ( അതാ ആകാശത്ത് എന്തോ മിന്നുന്നു എന്താണത് ?? അതെ അത് ഒരു വിമാനം ആണെന്ന് തോന്നുന്നു , അത് എപ്പോൾ നിലത്തിറങ്ങും ... ഉടൻ തന്നെ നിലത്തിറങ്ങുന്നതാണ് ) സ്വപ്നയുമായി ഒക്കെ പോലീസ് നടത്തിയ യാത്രയിൽ അവരെ മുൻപിലും പിൻപിലും പിന്തുടർന്നു ചാനലുകാർ നടത്തിയ യാത്രകൾ നമ്മൾ കണ്ടതല്ലേ , അങ്ങനെ ഉള്ള ചാനലുകാരുടെ പരാക്രമത്തെ ഡാർക്ക് കോമഡിയിലൂടെ ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു ഈ സിനിമയിൽ ....
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment