Primal Fear  English-1996 Must watch  Legal Crime Thriller ടെലിഗ്രാം ചാനലിന്റെ ഡീറ്റെയിൽസ് വീഡിയോയുടെ തുടക്കത്തിൽ പ്രതിപാദിച്ചിട്ടുണ്ട് ......

Home » » Primal Fear

Primal Fear

 Primal Fear 

English-1996

Must watch  Legal Crime Thriller


ടെലിഗ്രാം ചാനലിന്റെ ഡീറ്റെയിൽസ് വീഡിയോയുടെ തുടക്കത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .....👇 https://www.youtube.com/watch?v=M65IyJINZHI


അതിക്രൂരമായ രീതിയിൽ ആരോ കൊലപ്പെടുത്തിയ നിലയിൽ ആയിരുന്നു ആർച്ചുബിഷപ്പ് റഷ്മാന്റെ ശരീരം കിടപ്പുമുറിയിൽ കാണപ്പെട്ടത്.   .ബിഷപ്പിന്റെ കൈവിരലുകൾ കൊലപാതകി അരിഞ്ഞു തള്ളിയിരുന്നു ,  നെഞ്ചിൽ കൊലയാളി കത്തികൊണ്ട് ചില അക്ഷരങ്ങൾ കൊത്തി വെച്ചിട്ടുണ്ടായിരുന്നു , ശരീരത്താകമാനം എഴുപതിലേറെ മുറിവുകൾ ഉണ്ടായിരുന്നു , അതിക്രൂരമായ ഈ കൊലപാതകം നടന്നു മിനിട്ടുകൾക്കകം അവിടെ എത്തിയ പോലീസ്  ബിഷപ്പിന്റെ മുറിയിൽ നിന്നും രക്തത്തിൽ കുളിച്ചു ഇറങ്ങിയോടിയ പ്രതി പത്തൊൻപതു വയസ്സുള്ള അൾത്താര ബാലൻ ആരോൺ സ്റ്റാംപ്ളറെ അറസ്റ്റ് ചെയ്യുന്നു....

എല്ലാ തെളിവുകളും അവന് എതിരായിരുന്നു , സാക്ഷി മൊഴികളും മുറിയിൽ നിന്നും ലഭിച്ച തെളിവുകളും  എല്ലാം അവനു വധശിക്ഷ ലഭിക്കുവാൻപാകത്തിനുള്ളത് തന്നെയായിരുന്നു .  താൻ നിരപരാധി ആണെന്നും ബിഷപ്പ് തനിക്ക് സ്വന്തം പിതാവിനെപ്പോലെ ആണെന്നുമുള്ള അവന്റെ വാക്കുകൾക്ക് ആരും ഒരു വിലയും കല്പിച്ചില്ല....

അവനു വധിശിക്ഷ കിട്ടുവാൻ വേണ്ടി കാത്തിരുന്ന ഏവരെയും ഞെട്ടിച്ചുകൊണ്ട് അവനു വേണ്ടി ചിക്കാഗോയിലെ പ്രശതനായ വക്കീൽ  മാർട്ടിൻ വെയ്ൽ കോടതിയിൽ ഹാജരാവുന്നു .ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതിന് വേണ്ടി തന്റെ ജീവിതം  ഉഴിഞ്ഞുവെച്ച മാർട്ടിക്ക് , ആരോൺ സ്റ്റാംപ്ളർ നിരപരാധി ആണെന്ന് ഉത്തമബോധ്യമുണ്ടായിരുന്നു.

പ്രതിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും പ്രതി ചില ഓർമ്മക്കുറവ് നേരിടുന്ന  കുട്ടി ആണെന്നും , കൊലപാതക സമയത്ത് മറ്റാരോ മുറിക്കുള്ളിൽ ഉണ്ടായിരുന്നതായും , ആ സമയത്തെ ഓർമ്മകൾ പ്രതിയുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടുള്ളതായും മാർട്ടിക്ക് മനസ്സിലാവുന്നു .... തന്റേതായ നിലയിൽ ചില അന്വോഷണങ്ങൾ നടത്താൻ മാർട്ടി തീരുമാനിക്കുന്നു. 


തുടർന്ന് കാണുക...


യാഥാർത്ഥപ്രതിയെ നിയമത്തിനു മുൻപിൽ എത്തിക്കാൻ മാർട്ടിക്കാവുമോ ???


അതോ ജീവിതത്തിൽ മാർട്ടി നേരിടാൻ പോവുന്ന ഏറ്റവും വലിയ പരാജയമായി ഈ കേസ് മാറുമോ ?


പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മികച്ച ട്വിസ്റ്റുകൾ , മലയാളത്തിൽ അഭിഭാഷകന്റെ ഡയറിക്കുറിപ്പ് , അധിപൻ തുടങ്ങിയ സിനിമകളിൽ കണ്ടിട്ടുള്ള നായകനായ വക്കീൽ നടത്തുന്ന ത്രില്ലടിപ്പിക്കുന്ന അന്വോഷണങ്ങൾ , എല്ലാംകൊണ്ടും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന മികച്ച ഒരു ലീഗൽ ക്രൈം ത്രില്ലെർ ചിത്രമാണിത്.


പ്രതിഭാഗം വക്കീൽ , വാദിഭാഗം വക്കീൽ , പ്രതി പിന്നെ അതുക്കും മേലെ എന്ന് പറയാവുന്ന ജഡ്ജി ഇവരുടെയെല്ലാം ഒന്നിനൊന്നു മികച്ച അഭിനയമുഹൂർത്തങ്ങൾ   ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു 


പ്രശസ്തമായ ഒരു തമിഴ് മൂവി യിലെ  ഒരു കഥാപാത്രത്തിന്റ പിറവിക്ക് ഈ ചിത്രം കാരണമായതായി തോന്നുന്നു , ചിത്രം കാണുന്ന ഏവർക്കും അങ്ങനെ ഒരു സംശയം ഉറപ്പായും തോന്നിയിരിക്കും 


വിശദമായ വായനയ്ക്ക് ബ്ലോഗ് : peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.