Ong-Bak: Muay Thai Warrior  Thailand - 2003   Martial arts film IMDb : 7.2💥 ടെലിഗ്രാം ചാനലിന്റെ ഡീറ്റെയിൽസ് വീഡിയോയുടെ തുടക്കത്തിൽ പ്രതിപാദ...

Home » » Ong-Bak: Muay Thai Warrior

Ong-Bak: Muay Thai Warrior

Ong-Bak: Muay Thai Warrior 

Thailand - 2003  

Martial arts film

IMDb : 7.2💥

ടെലിഗ്രാം ചാനലിന്റെ ഡീറ്റെയിൽസ് വീഡിയോയുടെ തുടക്കത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .....👇 https://youtu.be/DMq_bSocz34




വിസിആറും വിസിപിയും നാട്ടിൽ നിന്നും പോയിമറഞ്ഞു  എല്ലായിടത്തും സിഡി/ഡിവിഡി  പ്ലെയർ വ്യാപകമാവുന്ന കാലം . പത്തുരൂപ കൊടുത്തു കടയിൽ നിന്നും സിഡി എടുത്ത് എത്രയും പെട്ടെന്ന് കണ്ടുതീർത്തിട്ട്  കൂട്ടുകാരനുമായി വെച്ചുമാറി അവൻ എടുത്ത പടവും അന്നുതന്നെ കണ്ടിട്ട് കടക്കാരനെ പറ്റിക്കുന്ന ആ കാലത്താണ് ഈ പേര് ആദ്യമായി കേൾക്കുന്നത്

Ong-Bak


ചിലർ ഊഞ്ച്  ബാക് എന്നും ചിലർ ഓഞ്ച് ബാക്  എന്നും മറ്റു ചിലർ ഓങ് ബക് എന്നൊക്കെ പറഞ്ഞ ഈ ചിത്രം.


ജാക്കിച്ചാനും  ബ്രൂസ്‌ലിയുമായിരുന്നു അത്രയും നാൾ കേട്ടിട്ടുള്ള ഏറ്റവും വലിയ ഇടിക്കാർ , ആ സങ്കല്പങ്ങളെയെല്ലാം കാറ്റിൽ  പറത്തിക്കൊണ്ട് ടോണി ജാ അങ്ങ് കടന്നുവന്നു, ടോണിക്കുട്ടന്റെ ഓട്ടവും ഇടിയും ചാട്ടവും എല്ലാം എത്ര തവണ അന്ന് കണ്ടെന്നു ഒരുപിടിയും ഇല്ല , ടോണി ജാ യുടെ ആ ഇടി , എന്റെ പൊന്നു സാറേ അത് ഒരെണ്ണം കിട്ടിയാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല..........................



ഇതിന്റെ ഒരു കോപ്പി അന്ന് എടുത്ത് സൂക്ഷിച്ചു വെച്ചിട്ടും ഉണ്ടായിരുന്നു.


നാട്ടിലെ ബുദ്ധവിഗ്രഹത്തിന്റെ തലയും അടിച്ചുമാറ്റി സ്ഥലം വിട്ടവരെ കണ്ടുപിടിച്ചു  ആ വിഗ്രഹത്തിന്റെ തല തിരിച്ചു നാട്ടിലെത്തിക്കാൻ ആയോധനമുറകൾ  അറിയാവുന്ന ഒരു യുവാവ് നടത്തുന്ന യാത്രയാണ് ചിത്രം , ഇതിനു രണ്ടുമൂന്നു തുടർഭാഗങ്ങൾ ഇറങ്ങിയിട്ടുണ്ട് , പക്ഷെ ഒന്നാം ഭാഗത്തിന്റെ തട്ട് എന്നും താണു തന്നെയിരിക്കും ...


തന്നെ ഇടിക്കാൻ വരുന്ന ഒരുത്തനെ ചുമ്മാ ഒന്ന് വിരട്ടാൻ പോസ്റ്റിൽ ഉള്ള  സ്ട്രീറ്റ് ലൈറ്റ് ചാടി ചവിട്ടി പൊട്ടിക്കുന്ന ഒരു സീൻ ഉണ്ട് , ഹോ എപ്പോൾ കണ്ടാലും രോമാഞ്ചിഫിക്കേഷൻ .............


ഇനിയും കാണാത്ത ആരേലും ഉണ്ടേൽ ഒന്നും നോക്കേണ്ട ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്തു കണ്ടോ , കിടുക്കാച്ചി  ആക്ഷൻ മൂവി ...



0 Comments:

Post a Comment

Search This Blog

Powered by Blogger.