Escape Plan
English 2013
Prison action thriller
ടെലിഗ്രാം ചാനലിന്റെ ഡീറ്റെയിൽസ് വീഡിയോയുടെ തുടക്കത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .....👇https://www.youtube.com/watch?v=u07g6pYfe4g
സിൽവസ്റ്റർ സ്റ്റാലോൺ , ആർനോൾഡ് തുടങ്ങിയ സിനിമാലോകത്തെ അതികായന്മാർ ഒന്നിച്ചു അഭിനയിച്ച ഒരു പ്രിസൺ ആക്ഷൻ ത്രില്ലെർ ചിത്രം .
ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങളിലെ പിഴവുകൾ കണ്ടെത്തി ആ പിഴവുകൾ തിരുത്തി മികച്ച സുരക്ഷ ഉറപ്പ് വരുത്തുവാൻ അധികൃതരെ സഹായിക്കുന്ന ഒരു ഏജൻസി നടത്തുകയാണ് റേ
ജയിൽ ജീവനക്കാരുടെ മുൻപിൽ തന്റെ ഐഡന്റിറ്റി മറച്ചു വെച്ച് കുറ്റവാളി എന്ന രീതിയിൽ അകത്തു കിടക്കുന്ന റേ സുരക്ഷയിലെ പിഴവ് കണ്ടെത്തി പുറത്ത് ചാടുവാൻ സമർത്ഥനായിരുന്നു....
പുതിയതായി തങ്ങൾ ഒരുക്കിയ ഒരു ജയിലിലെ സുരക്ഷ ചെക്ക് ചെയ്യണം എന്ന ആവശ്യവുമായി ഒരു യുവതി റേയെ സമീപിക്കുന്നു, ഇതിനായി വൻ തുക റേയുടെ ഏജൻസിക്ക് അവർ ഓഫർ ചെയ്യുന്നു , ഓഫർ സ്വീകരിച്ച റേയെ അവരുടെ ആളുകൾ എത്തി ജയിലിലേക്കെത്തിക്കുന്നു ...
എന്നാൽ ഇതൊരു ചതിയായിരുന്നുവെന്നു റേ അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു , രക്ഷപെടാൻ ഒരു മാർഗ്ഗവും ഇല്ലാത്ത , എവിടെയാണ് താൻ അകപ്പെട്ടിരിക്കുന്നതു എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത , ഇരുപത്തിനാലുമണിക്കൂറും ആയുധധാരികൾ കാവൽ നിൽക്കുന്ന അതി സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഒരു ജയിലിൽ ഇനിയൊരിക്കലും പുറംലോകം കാണാത്ത രീതിയിൽ റേയെ മനപൂർവ്വം ശത്രുക്കൾ കുടുക്കുകയായിരുന്നു ..................
അവിടെവെച്ചു പരിചയപ്പെടുന്ന മറ്റൊരു തടവുകാരൻ സ്വാൻ റോട്ടമേയറുമായി ചേർന്ന് പുറത്തുകടക്കുവാനുള്ള തന്ത്രങ്ങൾ റേ പ്ലാൻ ചെയ്യുന്നു
ശേഷം സ്‌ക്രീനിൽ ....
എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന മികച്ച ഒരു ത്രില്ലെർ സിനിമാ അനുഭവം
0 Comments:
Post a Comment