The Unknown Woman Italian - 2006   Psychological thriller ഉക്രൈനിൽ നിന്നും ഐറീന ആ ഇറ്റാലിയൻ നഗരത്തിൽ എത്തിയത് നിഗൂഢമായ  ഉദ്ദേശ്യലക്ഷ്യങ്ങളോട...

Home » » The Unknown Woman

The Unknown Woman

The Unknown Woman
Italian - 2006  
Psychological thriller

ഉക്രൈനിൽ നിന്നും ഐറീന ആ ഇറ്റാലിയൻ നഗരത്തിൽ എത്തിയത് നിഗൂഢമായ  ഉദ്ദേശ്യലക്ഷ്യങ്ങളോടെ ആയിരുന്നു , ഒരു വലിയ അപ്പാർട്മെന്റിലെ ക്ളീനിങ് ജോലി വളരെ കഷ്ടപ്പെട്ട് ഒപ്പിച്ച അവൾക്ക് പക്ഷെ മറ്റൊരു ലക്‌ഷ്യം ഉണ്ടായിരുന്നു , അവിടെ ഉള്ള  Adacher കുടുംബത്തിൽ ഏതു വിധേനയും കയറിപ്പറ്റുക എന്നുള്ളതായിരുന്നു അത് .  അതിനായി ഒരു കൊലപാതകം വരെ നടത്താൻ അവൾ തയാറായിരുന്നു എന്നുള്ളത് അവളുടെ ലക്‌ഷ്യം അത്രമേൽ തീവ്രമായിരുന്നു എന്നതുകൊണ്ടായിരുന്നു ..................

ഇടയ്ക്കിടെ മിന്നിമറയുന്ന അവളുടെ ചില  ഓർമ്മകൾ അവൾക്ക് അതി ക്രൂരമായ കഷ്ടതകൾ നിറഞ്ഞ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് സൂചിപ്പിച്ചു ...

ഐറീനയുടെ ജീവിതം കണ്ടു കുറച്ചു കഴിയുമ്പോൾ തന്നെ പ്രേക്ഷകരെ ആകാംഷയുടെ അങ്ങേ അറ്റത്തു എത്തിക്കാൻ സിനിമയ്‌ക്കായിട്ടുണ്ട് ,

ഐറീന ആരാണെന്നു അറിയാനും , അവളുടെ ഭൂതകാലം അറിയാനും എന്തിനുവേണ്ടി അവൾ Adacher കുടുംബത്തെ ലക്‌ഷ്യം വെച്ചു എന്നറിയാനും ചിത്രം കാണുക ...

നല്ലൊരു  ത്രില്ലെർ  സിനിമയാണിത് ...

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.