Le Trou ( The Hole ) French - 1960  Jail Break / Thriller  വളരെ സൗമ്യനായ  ഒരു ജയിൽപുള്ളിയായിരുന്നു ഗസ്പാഡ് , ഭാര്യയുമായുള്ള വഴക്കിനിടെ അബദ്ധ...

Home » » Le Trou ( The Hole )

Le Trou ( The Hole )

Le Trou ( The Hole )
French - 1960 
Jail Break / Thriller 


വളരെ സൗമ്യനായ  ഒരു ജയിൽപുള്ളിയായിരുന്നു ഗസ്പാഡ് , ഭാര്യയുമായുള്ള വഴക്കിനിടെ അബദ്ധത്തിൽ ഇവനിൽ  നിന്നും അവൾക്ക് സംഭവിച്ച അപകടമായിരുന്നു അവനെ ജയിലിൽ എത്തിച്ചത് . അറ്റകുറ്റപ്പണികളുടെ ഭാഗമായി സെൽ ചേഞ്ച് ചെയ്തപ്പോൾ ഇവനെ മറ്റു നാല് കുറ്റവാളികൾ ഉള്ള ഒരു ജയിലേക്കു മാറ്റി . അവിടെ എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് സഹതടവുകാർ ജയിൽ ചാടാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നു ഇവന് മനസിലാവുന്നത് , പിന്നെ കൂടുതലൊന്നും  ആലോചിക്കാതെ ഗാസ്പാടും  അവരുടെ പ്ലാനിൽ ഭാഗമാവുവാൻ തീരുമാനിക്കുന്നു ,......

തുടർന്ന് കാണുക 

1960 ൽ ഇറങ്ങിയ ചിത്രം എന്ന നിലയ്ക്ക് എടുത്താൽ വളരെ മികച്ച ഒരു സിനിമാഅനുഭവം ഈ ചിത്രം നമ്മൾക്ക് സമ്മാനിക്കുന്നു 

ജയിൽ ബ്രേക്കിംഗ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ മിസ്സാക്കാൻ പാടില്ലാത്ത ചിത്രങ്ങളിൽ ഒന്നാണിത് .

എല്ലാ സിനിമാപ്രേക്ഷകരെയും പിടിച്ചിരുത്തുന്ന അവതരണം , സിനിമയിൽ കുറ്റവാളികളുടെ തന്ത്രങ്ങളൊക്കെ കണ്ടിരിക്കുമ്പോൾ സമയം കടന്നുപോവുന്നതു അറിയുകയേ ഇല്ല ...

NB: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഒരു ചിത്രമാണിത് , ജയിൽ ചാടിയ കുറ്റവാളികൾ സിനിമയുടെ ചിത്രീകരണത്തിന് സഹായിക്കുകക്കൂടി ചെയ്തിട്ടുണ്ട് .

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.