Greyhound  English  റിലീസ് : 6 ജൂലൈ 2020 War movie  A Tom Hanks Film തീയറ്ററിൽ കാണാൻ പറ്റിയില്ലല്ലോ എന്നൊരു കുറവ് മാത്രമേ ചിത്രത്തിനുള്ളു......

Home » » Greyhound

Greyhound

Greyhound 
English 
റിലീസ് : 6 ജൂലൈ 2020
War movie 
A Tom Hanks Film


തീയറ്ററിൽ കാണാൻ പറ്റിയില്ലല്ലോ എന്നൊരു കുറവ് മാത്രമേ ചിത്രത്തിനുള്ളു.... 


മികച്ച ദൃശ്യ ശ്രവ്യ സിനിമാ അനുഭവം, നല്ല ക്വാളിറ്റി ഉള്ള സ്‌പീക്കർ സിസ്റ്റത്തിൽ തന്നെ കാണുക 🔊🔊❤️

രണ്ടാം ലോക മഹായുദ്ധ സമയം. അത് ലാന്റിക് സമുദ്രമാർഗ്ഗം  അമേരിക്കയിൽ നിന്നും ഇംഗ്ലണ്ടിലെ ലിവർപൂളിലേക്കു 37 കപ്പലുകളിൽ സാധനങ്ങൾ  കൊണ്ടുപോവുന്നു,  ജർമനിയുടെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിച്ചുകൊണ്ടായിരുന്നു ആ യാത്ര. 

 യാത്രയുടെ തുടക്കത്തിലും അവസാന സമയത്തും 37 കപ്പലുകൾക്കും  യുദ്ധവിമാനങ്ങളുടെ അകമ്പടി ലഭ്യമായിരുന്നു എന്നാൽ ഉൾക്കടലിൽ ഈ കപ്പലുകളെ ജെർമ്മൻ ആക്രമണത്തിൽ നിന്നും രക്ഷിക്കുക എന്നുള്ളതായിരുന്നു Greyhound അടക്കമുള്ള നാല് യുദ്ധക്കപ്പലുകളുടെ ദൗത്യം... 


എന്നാൽ യുദ്ധക്കപ്പലുകളുടെ റഡാറിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമാവാൻ കഴിവുള്ള അന്തർവാഹിനിയുമായി ജെർമ്മൻ നാവികസേനയുടെ ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ നാലോളം കപ്പലുകൾ തകരുന്നു,  മുന്നൂറോളം മനുഷ്യ ജീവനും നഷ്ടമാവുന്നു..... 

ഈ ഒളിയാക്രമണത്തിൽ നിന്നും എല്ലാവരെയും സംരക്ഷിക്കാൻ Greyhound ന്റെ ക്യാപ്റ്റൻ Krause നാവുമോ..... 

കണ്ടറിയുക... 



മികച്ച ദൃശ്യ ശ്രവ്യാനുഭവം.  തീയറ്ററിൽ കാണേണ്ട പടം വീട്ടിൽ കണ്ടതിന്റെ നിരാശ മാത്രം. വേറെ ഒരു കുറവും ചിത്രത്തിനില്ല......

US നേവിയുടെ Greyhound എന്ന യുദ്ധക്കപ്പലിന്റെ ക്യാപ്റ്റൻ Ernest Krause ആയി Tom Hanks അഭിനയിച്ചിരിക്കുന്നു..

0 Comments:

Post a Comment

Search This Blog

Powered by Blogger.