Frequency
English -2000
Science fiction / Thriller
വർഷം 1999 . കാമുകിയുമായി പിണങ്ങി ഇരുന്നപ്പോൾ ആണ് പോലീസ് ഉദ്യോഗസ്ഥനായ ജോൺ തന്റെ വീട്ടിലെ പഴയ ഒരു വയർലെസ്സ് കമ്മ്യുണിക്കേഷൻ സാധ്യമായ റേഡിയോ പൊടിതട്ടി എടുത്തത് . വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്തപ്പോൾ മറ്റൊരാളുടെ സംഭാഷണം ഇതിൽ കൂടി ജോണിന് ലഭിക്കുന്നു , തമ്മിൽ സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് മുപ്പതു വർഷം മുൻപ് തന്നെ വിട്ടു പിരിഞ്ഞ തന്റെ പിതാവ് ഫ്രാങ്ക് അന്നത്തെ കാലഘട്ടത്തിൽ ഇരുന്നുകൊണ്ട് തന്നോട് സംസാരിക്കുന്നതാണെന്നു ജോണിന് മനസ്സിലാവുന്നത് .
അസാധ്യമായ ഈ കാര്യം എങ്ങനെ സംഭവിക്കുന്നു എന്നോർത്ത് അതിശയിച്ച ജോൺ , പണ്ട് നടന്ന അപകടത്തിൽ നിന്നും തനിക്ക് പിതാവിനെ രക്ഷിക്കാൻ പറ്റുമോ എന്ന് ശ്രമിക്കുന്നു , കൂടാതെ ആ കാലഘട്ടത്തിൽ കുറെ കൊലപാതകങ്ങൾ ചെയ്ത ഒരു സീരിയൽ കില്ലറെ തടയാനും , അയാളെ പിടികൂടാനും തന്റെ പിതാവിന്റെ സഹായം തേടാനും ജോൺ തീരുമാനിക്കുന്നു .
ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ പിതാവിന് മുപ്പതുവർഷം മുൻപ് സംഭവിച്ച അപകടം ടൈം ട്രാവലിംഗ് മുഖേന എങ്ങനെയും തടുത്തു അദ്ദേഹത്തെ രക്ഷിക്കാൻ ജോണിനാവുമോ??? സീരിയൽ കില്ലറെ തടയാൻ ഇവർക്ക് എന്ത് ചെയ്യാൻ സാധിക്കും ??
കണ്ടറിയുക നല്ലൊരു സയൻസ് ഫിക്ഷൻ , ത്രില്ലെർ സിനിമയാണ്
0 Comments:
Post a Comment