Braven
English -2018
Action Thriller
മഞ്ഞു പുതഞ്ഞു കിടക്കുന്ന താഴ്വാരത്തിനടുത്തുള്ള വീട്ടിൽ പിതാവ് ലിൻഡനും ,ഭാര്യ സ്‌റ്റെഫനിക്കും മകൾ ഷാർലെറ്റിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു തടിക്കച്ചവടക്കാരനായ ബ്രെവൻ.
ഒരു അപകടത്തിൽ പെട്ടതിനെത്തുടർന്നു മറവി രോഗം ഇടയ്ക്കിടെ അലോസരപ്പെടുത്തത്താറുള്ള അച്ഛൻ ലിൻഡൻ ഇടയ്ക്കു ആരോടെങ്കിലുമൊക്കെ വഴക്കുണ്ടാക്കുമ്പോൾ അതിൽ ഇടപെട്ടു കുറച്ചാളുകളുടെ വൈരാഗ്യം ബ്രെവൻ വരുത്തിവെച്ചിരുന്നു .
എന്നിരുന്നാലും അയാൾ അച്ഛനെ ജീവന് തുല്യം സ്നേഹിച്ചിരുന്നു .....
അച്ഛന് രോഗത്തിൽ നിന്നും ഒരാശ്വാസമായിക്കൊള്ളട്ടെ എന്ന് കരുതി , ബ്രെവൻ അച്ഛനോടൊപ്പം കാടിനുള്ളിൽ ഇവർക്കുണ്ടായിരുന്നു ഒരു ഔട്ട് ഹൌസിൽ കുറച്ചു സമയം ചിലവഴിക്കാനായി പോവുന്നു ......
കുറച്ചു നാൾ കൂടി ഔട്ട് ഹൌസിൽ എത്തിയ ഇവർ അവിടെ ഒരു വലിയ ബാഗിനുള്ളിൽ മയക്കുമരുന്ന് ശേഖരം കണ്ടു ഞെട്ടുന്നു ..
അതേ സമയം തന്നെ ഈ മയക്കുമരുന്ന് അവിടെ സൂക്ഷിക്കാൻ വെച്ച കൊള്ളസംഘം അത് തിരികെ എടുക്കാനായി എത്തുന്നു ...
അപരിചിതർ ആരോ ഔട്ട് ഹൗസിനുള്ളിൽ ഉണ്ടെന്നു മനസിലാക്കിയ സംഘം ഇവരെ ഇല്ലാതാക്കാൻ തീരുമാനിക്കുന്നു ..
കയ്യിൽ തോക്കുമായി വരുന്ന എന്തിനും മടിക്കാത്ത ആ കൊള്ളസംഘത്തോട് പോരാടി ജയിച്ചാൽ മാത്രമേ തനിക്കും പിതാവിനും രക്ഷയുള്ളൂ എന്ന് മനസിലാക്കിയ ബ്രെവനും പിതാവും അവരെ നേരിടാൻ തീരുമാനിക്കുന്നു ...
ശേഷം സ്‌ക്രീനിൽ ..................
മഞ്ഞു മൂടിയ താഴ്വരയിൽ നടക്കുന്ന, ഒട്ടും ബോറടിപ്പിക്കാത്ത ഒരു നല്ല ആക്ഷൻ ത്രില്ലെർ സിനിമയാണിത് .
Conan the Barbarian, Aquaman, got ഇവയിലൂടെ പരിചിതനായ Jason Momoa , ഡോണ്ട് ബ്രീത്ത് സിനിമയിലൂടെ പരിചതനായ Stephen Lang തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു
കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക .
0 Comments:
Post a Comment