The Bad Guys: Reign of Chaos Korean -2019  Action thriller  ജയിലിൽ നിന്നും കുറ്റവാളികളുമായി സഞ്ചരിച്ച വാഹനം യാത്രാമധ്യേ മുഖംമൂടി ധരിച്ച അക്ര...

Home » » The Bad Guys: Reign of Chaos

The Bad Guys: Reign of Chaos

The Bad Guys: Reign of Chaos
Korean -2019 
Action thriller 

ജയിലിൽ നിന്നും കുറ്റവാളികളുമായി സഞ്ചരിച്ച വാഹനം യാത്രാമധ്യേ മുഖംമൂടി ധരിച്ച അക്രമികൾ തടയുകയും തടവുപുള്ളികളെ  രക്ഷിക്കുകയും ചെയ്യുന്നു . എതിർത്ത പൊലീസുകാരെ  അവർ നിഷ്കരുണം  വകവരുത്തുന്നു .

കടന്നുകളഞ്ഞ  കുറ്റവാളികളെ പിടികൂടാനും ഇവരെ രക്ഷിച്ചവരെ കണ്ടെത്താനും വേണ്ടി പോലീസ് മുൻ എൻകൗണ്ടർ സ്പെഷ്യലിസ്ററ് ക്യാപറ്റൻ Oh Goo-Takനെ ചുമതലപ്പെടുത്തുന്നു .

മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കണം എന്ന് നന്നായി അറിയാവുന്ന ക്യാപ്റ്റൻ , ജയിലിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരുന്ന മുൻ അധോലോകനായകനെയും മറ്റു ഒന്ന് രണ്ടു കുറ്റവാളികളെയും ചേർത്ത് ഒരു സ്‌പെഷ്യൽ അന്വോഷണസംഘം രൂപീകരിക്കുന്നു . 

ജയിൽ ചാടിയ കുറ്റവാളികളെ പിടിക്കാൻ എന്ത് അക്രമമാർഗവും സ്വീകരിച്ചുകൊള്ളാനുള്ള അനുവാദം കിട്ടിയ ഇവർ വേട്ടയ്ക്കിറങ്ങുന്നു .....

തുടർന്ന് കാണുക ...

ഒട്ടും ബോറടിപ്പിക്കാത്ത ഒരു ആക്ഷൻ ഫിലിമാണിത് .
 
കേസന്വോഷണത്തിനു സഹായിക്കുന്ന അധോലോക നായകനായി കൊറിയൻ ലാലേട്ടൻ Ma Dong-Seok അഭിനയിച്ചിരിക്കുന്നു 

കൂടുതൽ സിനിമാവിശേഷങ്ങൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക 




0 Comments:

Post a Comment

Search This Blog

Powered by Blogger.