Blood Father
English -2016
Action thriller
മുൻ കുറ്റവാളികൂടിയായിരുന്ന ജോൺ ലിങ്ക് കൗമാരക്കാരിയായ മകളെ കാണാതായ വിഷമത്തിൽ ആയിരുന്നു , കുറെ അന്വോഷിച്ചിട്ടും അവളെക്കുറിച്ചു വിവരം ഒന്നും കിട്ടിയിരുന്നില്ല .
അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ തിരികെ എത്തുന്നു .
കൗമാരത്തിന്റെ ചോരത്തിളപ്പും അറിവില്ലായ്മയും മൂലം കാമുകനൊപ്പം പോയഅവൾ ഡ്രഗ് ഡീലറായ കാമുകനെ കൊന്നിട്ടാണ് വന്നതെന്ന് അറിഞ്ഞപ്പോൾ അമ്പരന്ന ജോൺ ലിങ്ക് അവളെ സമാധാനിപ്പിച്ചു തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു . എന്നാൽ അവളെ ഇല്ലാതാക്കി പ്രതികാരം ചെയ്യാൻ കാമുകന്റെ ഗ്യാങ് പിന്നാലെ എത്തുന്നു ...
ആ അച്ഛന്റെ കയ്യിൽ നിന്നും മകളെ തട്ടിയെടുക്കാൻ ആ ഗ്യാങ്ങിനാവുമോ ??
കണ്ടറിയുക......
മെൽ ഗിബ്‌സന്റെ മികച്ച പ്രകടനം കൊണ്ട് ആളുകൾക്ക് ഇഷ്ടമായേക്കാവുന്ന ഒരു ആക്ഷൻ ത്രില്ലെർ മൂവിയാണിത് ,
കൂടുതൽ സിനിമാവിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment