Movie Name : Peppermint
Language & Year : English - 2018
Genre : Action Thriller / Revenge
ആമസോൺ പ്രൈമിലും ടെലെഗ്രാമിലും പടം ലഭ്യമാണ്
മകളുടെ പിറന്നാൾ ആഘോഷത്തിന് കുടുംബത്തോടൊപ്പം പുറത്തു പോയ നായികയുടെ കണ്മുൻപിൽ വെച്ച് ഭർത്താവിനെയും മകളെയും മയക്കുമരുന്ന് കള്ളക്കടത്തു സംഘം ക്രൂരമായി കൊലപ്പെടുത്തുന്നു , പരുക്കേറ്റു കോമയിൽ കുറച്ചു നാൾ കഴിഞ്ഞശേഷം ജീവിതത്തിലേക്ക് തിരികെ വന്ന അവളെ ഞെട്ടിച്ചുകൊണ്ട് , കാശുവാങ്ങി കോടതിപോലും അവൾക്കുമുൻപിൽ നീതി നിഷേധിക്കുന്നു ..............
പ്രതികൾ നിയമപാലകരെ കാശുകൊടുത്തു മേടിച്ചു ഇരയെ നോക്കി പല്ലിളിച്ചു കാണിച്ചു ജയിൽ ശിക്ഷയിൽ നിന്നും രക്ഷപെടുന്നു ..................
നിനക്ക് നീതി ലഭിച്ചില്ല എങ്കിൽ നീ , "തീ"യാവുക എന്ന് വിശ്വസിച്ച നായിക പ്രതികാരം എന്ന ഒരൊറ്റ ലക്ഷ്യവുമായി അതിനു വേണ്ട ശക്തി സമ്പാദിക്കുവാൻ അജ്ഞാതവാസത്തിൽ പോവുന്നു ..
അഞ്ചു വർഷത്തിന് ശേഷം തിരികെ വന്ന അവളുടെ മനസിൽ ഒരൊറ്റ ചിന്തയെ ബാക്കിയുണ്ടായിരുന്നുള്ളു ..
പ്രതികാരം ...
ബാക്കി കണ്ടറിയുക , നല്ലൊരു ആക്ഷൻ ത്രില്ലെർ റിവഞ്ച് ചിത്രമാണ്
കൂടുതൽ സിനിമാ വിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
https://t.me/favaioS/10382
ReplyDelete