Hacksaw Ridge
English -2016
Biographical war film
Direction - Mel Gibson
യുദ്ധം ആഗ്രഹിക്കാത്ത , ആയുധങ്ങളെ ഇഷ്ടപ്പെടാത്ത സഹജീവികളോട് അകമഴിഞ്ഞ കരുണയും സ്നേഹവുമുള്ള ദൈവവിശ്വാസിയായ ഒരു ചെറുപ്പക്കാരന്റെ കഥയാണിത് . രാജ്യത്തെ സേവിക്കണം എന്നും സഹജീവികൾക്ക് ഒരു ആശ്വാസം ആകണമെന്നും ആഗ്രഹിച്ച അവനു പട്ടാളത്തിൽ ചേരാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു , പക്ഷെ തോക്ക് കൈകൊണ്ടു തൊടില്ല എന്നവൻ പ്രതിജ്ഞ എടുത്തിട്ടുമുണ്ടായിരുന്നു .
ആയുധം എടുക്കാൻ മനസ്സില്ലാതെ പട്ടാളത്തിൽ തുടരാൻ സമ്മതിക്കില്ല എന്നറിയിച്ച മേലധികാരികൾക്ക് മുൻപിൽ അവനു എങ്ങനെ തന്റെ വിശ്വാസം മുറുകെ പിടിക്കാൻ സാധിക്കും ??
ഒരു ദാക്ഷിണ്യവുമില്ലാതെ കണ്ണിൽ കണ്ടവരെ എല്ലാം കൊന്നൊടുക്കി വരുന്ന ശത്രു സൈന്യത്തിന് മുൻപിൽ ഒരായുധവും ഇല്ലാതെ ഇവൻ എന്താണ് ചെയ്യുക ??
ഒരായുധവും കയ്യിലേന്താത്ത ഇവനെക്കൊണ്ട് യുദ്ധസമയത്ത് സഹ പട്ടാളക്കാർക്ക് എന്താണ് പ്രയോജനം ??
കണ്ടറിയുക ..
യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി മെൽ ഗിബ്സൺ അണിയിച്ചൊരുക്കിയ ഒരു യുദ്ധ സിനിമയാണിത്
യുദ്ധരംഗങ്ങളുടെ മനോഹരമായ അവതരണവും , അതിലുപരി മനുഷ്യസ്‌നേഹത്തിന്റെ വിലയും നന്മയും കാണിച്ചുതരുന്ന ഒരു മനോഹര ചിത്രമാണിത് .
കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment