Headhunters
Norwegian -2011
Crime thriller
18 + Movie
ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത നല്ലൊരു ക്രൈം ത്രില്ലെർ സിനിമയാണിത്
റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന റോജർക്ക് അതിൽ നിന്നും കിട്ടുന്ന കാശ് തന്റെ ആർഭാട ജീവിതം നയിക്കാൻ തികയുന്നുണ്ടായിരുന്നില്ല , കൂടാതെ ഭാര്യയുടെ മുൻപിൽ താൻ വലിയ കാശുകാരൻ ആണെന്ന് കാണിച്ചില്ല എങ്കിൽ അവളുടെ സ്നേഹം നഷ്ടമാവുമെന്നും അയാൾ ഭയന്നു . അതിനായി കാശുണ്ടാക്കാൻ അയാൾ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു പെയിന്റിംഗ് മോഷണം . വിലകൂടിയ പെയിന്റിങ്ങുകൾ ഉള്ള സ്ഥലങ്ങളിൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി വെച്ചതിനു ശേഷം അത് കൂടിയ വിലയ്ക്ക് വിൽക്കുക ആയിരുന്നു ഇയാളുടെ പരിപാടി .
മോഷ്ടിക്കാൻ കയറുന്ന വീടുകളിലെ സെക്യൂരിറ്റി സിസ്റ്റം കണ്ട്രോൾ ചെയ്യുന്ന സ്ഥാപനത്തിലെ ഒരാളെ ഇയാൾക്ക് സഹായിയായി ലഭിക്കുകകൂടി ചെയ്തതോടെ മോഷണം വലിയ റിസ്കില്ലാതെ നടത്താനും ഇയാൾക്ക് സാധിച്ചിരുന്നു ..
അങ്ങനെ ഇരിക്കെ തന്റെ ഭാര്യമുഖാന്തരം പരിചയപ്പെട്ട ഒരാളുടെ വീട്ടിൽ കോടികൾ വിലമതിക്കുന്ന ഒരു പെയിന്റിംഗ് ഉണ്ടെന്നു അറിഞ്ഞ റോജറും സഹായിയും അത് മോഷ്ടിക്കാൻ ശ്രെമിക്കുന്നു .
തൊട്ടടുത്ത ദിവസം തന്റെ കാറിൽ തന്റെ സഹായി മരിച്ചു കിടക്കുന്നതു കണ്ട റോജർ ഞെട്ടുന്നു .........
തുടർന്നുള്ള റോജറിന്റെ ഒന്നൊന്നര ഓട്ടമാണ് ഈ ചിത്രം ....
GOT യിൽ Jaime lannister ആയി അഭിനയിച്ച Nikolaj Coster-Waldau ഇതിൽ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നു .
കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment