The Uninvited Guest  Spanish - 2004  Mystery thriller   ധാരാളം മുറികളും അറകളുമൊക്കെ ഉള്ള വളരെ വലിയൊരു വീടിനുള്ളിൽ തന്റെ കാമുകിക്കൊപ്പമായിരുന...

Home » » The Uninvited Guest

The Uninvited Guest


The Uninvited Guest 
Spanish - 2004 
Mystery thriller  

ധാരാളം മുറികളും അറകളുമൊക്കെ ഉള്ള വളരെ വലിയൊരു വീടിനുള്ളിൽ തന്റെ കാമുകിക്കൊപ്പമായിരുന്നു ഫെലിക്സിന്റെ ജീവിതം , ഒരിക്കൽ ഫെലിക്‌സുമായി പിണക്കത്തിലായ കാമുകി മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നു . അങ്ങനെ ആ വലിയ വീടിനുള്ളിൽ ഫെലിക്സ് ഒറ്റയ്ക്കായി പിന്നീടുള്ള താമസം .

അങ്ങനെ ഇരിക്കെ ഒരു രാത്രിയിൽ ഒരപരിചിതൻ പുറത്തുള്ള ബൂത്തിലെ ഫോൺ കംപ്ലൈന്റ്റ് ആയതിനാൽ ഫെലിക്സിന്റെ ഫോൺ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചു എത്തുന്നു . സമ്മതം കിട്ടി ഫോൺ ചെയ്യാൻ തുടങ്ങിയ അയാളുടെ സ്വകാര്യതയെ മാനിച്ചു അപ്പുറത്തെ മുറിയിൽ കുറച്ചു നേരം ചിലവിട്ട് തിരികെ എത്തിയ ഫെലിക്സിന് അയാളെ കാണാൻ സാധിച്ചില്ല . 

അയാൾ പുറത്തു പോയിട്ടില്ല എന്ന് ഫെലിക്സിന് സംശയം തോന്നുന്നു , തന്റെ വീടിന്റെ അരികിലുള്ള റോഡ് സൈഡിലെ ബൂത്തിൽ പോയി അവിടെ ഉള്ള ഫോൺ പരിശോധിച്ച ഫെലിക്സിന് അതിനു കംപ്ലൈന്റ്റ് ഒന്നും ഇല്ല എന്ന് മനസ്സിലാവുന്നു..
 
ആ വീടിനുള്ളിൽ എവിടെയോ പതുങ്ങിയിരുന്ന് ആ അപരിചിതൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ഫെലിക്സിന് തോന്നുന്നു , ഇടയ്ക്കു നിലവറയുടെ സൈഡിൽ നിന്നും കേട്ട ശബ്ദം അവന്റെ സംശയം ഊട്ടിയുറപ്പിച്ചു .........

തുടർന്ന് കാണുക 

നല്ലൊരു മിസ്റ്ററി ത്രില്ലെർ സിനിമയാണ് , നായകൻറെ ഭയം പ്രേക്ഷകർക്കുകൂടി അനുഭവപ്പെടുന്ന അവതരണമാണ് ഫിലിമിൽ ഉള്ളത് 

കൂടുതൽ സിനിമാ റിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.