Red Cliff
Part 1 ( 2008 )
Part 2 (2009 )
Language: Mandarin
Epic War Film
ഈ ചിത്രം നിങ്ങൾ കാണാതെ ഇരുന്നാൽ ഒരുപക്ഷെ ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച യുദ്ധരംഗങ്ങളും യുദ്ധതന്ത്രങ്ങളും നിങ്ങൾ കണ്ടിട്ടില്ല എന്ന് പറയേണ്ടി വരും
ബാഹുബലി പോലെ രാജകാലഘട്ടം ആസ്പദമാക്കിയുള്ള ഒരു മികച്ച സിനിമയാണ് റെഡ്‌ക്ലിഫ് എന്ന ചലച്ചിത്രം , 2008 ൽ ആദ്യഭാഗവും 2009 ൽ ഇതിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ബാഹുബലിയെക്കാൾ വർഷങ്ങൾക്കു മുൻപ് ഇറങ്ങിയതാണെങ്കിലും ഈ ചിത്രങ്ങൾ ടെക്നിക്കലായി ബാഹുബലിയെക്കാൾ മികച്ചവയാണെന്ന് നിസ്സംശയം പറയാം
Part 1
കഥ നടക്കുന്നത് AD 208 ലാണ് , ചൈന അടങ്ങുന്ന പ്രദേശം മൂന്നു രാജ്യങ്ങളായിരുന്നു , ഇതിൽ മൂന്നിലും വെച്ച് കരുത്തരായിരുന്നത് ഹാൻ രാജവംശമായിരുന്നു , അവിടുത്തെ പ്രധാനമന്ത്രിയായിരുന്നു കാര്യങ്ങളെല്ലാം നോക്കിയിരുന്നത് , തന്നെ ധിക്കരിക്കുന്നവരെ എങ്ങനെയും ഇല്ലാതാക്കുന്ന പ്രധാനമന്ത്രിയെ രാജാവിന് പോലും ഭയമായിരുന്നു . പ്രധാനമന്ത്രിയുടെ തീരുമാനപ്രകാരം മറ്റു രണ്ടു രാജ്യങ്ങളെയും തങ്ങളുടെ കീഴിലാക്കി ഒരൊറ്റ രാജ്യമാക്കുവാൻ ഹാൻ രാജവംശം തീരുമാനിക്കുന്നു .
ആയുധബലം കൊണ്ടും സേനാബലം കൊണ്ടും കരുത്തരായ ഹാൻ രാജവംശത്തെ പ്രതിരോധിച്ചു തങ്ങളുടെ പ്രജകളെ രക്ഷിക്കാൻ മറ്റു രണ്ടു രാജവംശങ്ങൾ ഒന്ന് ചേർന്ന് ഇവരെ നേരിടാൻ തീരുമാനിക്കുന്നു ...
Part 2
ആദ്യഭാഗത്തിന്റെ തുടർച്ചയായി വരുന്ന യുദ്ധരംഗങ്ങളും യുദ്ധ തന്ത്രങ്ങളുമാണ് രണ്ടാം ഭാഗത്തിൽ കാണിച്ചിരിക്കുന്നത് .....
മികച്ച യുദ്ധരംഗങ്ങൾ കൊണ്ടും യുദ്ധതന്ത്രങ്ങൾ കൊണ്ടും സമ്പന്നമായ സിനിമകളാണിത്..
Nb : ഈ സിനിമയിൽ ഒരു രംഗത്ത് പകർച്ചവ്യാധി പിടിച്ചു സ്വന്തം രാജ്യത്തെ കുറെ ആളുകൾ മരിച്ചപ്പോൾ അവരുടെ ശരീരം മറവു ചെയ്യാതെ ശത്രുരാജ്യത്തേക്കു കയറ്റി വിട്ടു പകർച്ചവ്യാധി ആ രാജ്യത്തിലേക്ക് പടർത്തുവാൻ രാജാവ് കാണിച്ച തന്ത്രം കണ്ടപ്പോൾ മനസിലായി ചൈന പഴയ ചൈന തന്നെ .....
കൂടുതൽ സിനിമാ വിശേഷങ്ങൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment