Hitman: Agent Jun
Korean -2020
Comedy / Action
ബന്ധുക്കൾ ആരും തന്നെ ഇല്ലാത്ത ജൂൺ രഹസ്യാന്വോഷണ വിഭാഗത്തിലെ മികച്ച ഒരു ഓഫീസറായിരുന്നു , ഭീകര കുറ്റവാളികളെയൊക്കെ നേരിടാനും മറ്റും പ്രിത്യേക പരിശീലനമൊക്കെ ലഭിച്ച ജൂണിനു പക്ഷെ ഒരു കാർട്ടൂണിസ്റ്റ് ആവുക എന്നതായിരുന്നു മോഹം , രഹസ്യാന്വോഷണ വിഭാഗത്തിലെ ജീവൻ പണയം വെച്ചുള്ള ജോലിയിൽ നിന്നും തനിക്ക് ഇനി ഒരു രക്ഷപെടൽ ഉണ്ടാവില്ല എന്നറിഞ്ഞ ജൂൺ ഒരപകടത്തിൽപെട്ടു താൻ മരിച്ചതായി എല്ലാവരെയും വിശ്വസിപ്പിച്ചു മുങ്ങുന്നു ............
കാലം കഴിഞ്ഞു പോയി ...
പുതിയൊരു നാട്ടിൽ പുതിയൊരു മനുഷ്യനായി ഭാര്യയോടും മകളോടും ഒപ്പം കാർട്ടൂണും വരച്ചു ജീവിതം തള്ളി നീക്കിയ ജൂണിനു പക്ഷെ കാർട്ടൂണിൽ നിന്നും വലിയ വരുമാനം ഒന്നും ലഭിച്ചിരുന്നില്ല , കൂലിപ്പണിക്ക് പോയായിരുന്നു അയാൾ ചിലവിനുള്ള വക കണ്ടെത്തിക്കൊണ്ടിരുന്നത് .....
പക്ഷെ വിചാരിച്ചിരിക്കാത്ത ഒരു നിമിഷത്തിൽ അത് സംഭവിച്ചു ...............
അതോടെ ജൂണിന്റെയും കുടുംബത്തിന്റെയും ജീവിതം മാറി മറിഞ്ഞു .....
ബാക്കി കണ്ടറിയുക
നല്ലൊരു കോമഡി ആക്ഷൻ മൂവിയാണ്
കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment