Bird Box  English -2018  Mystery / Survival Thriller  ഉറവിടം അറിയില്ലാത്ത ഒരു അജ്ഞാത ശക്തിയുടെ സാന്നിധ്യം പെട്ടെന്നൊരു ദിവസം ഭൂമിയിൽ ഉണ്ടാവു...

Home » » Bird Box

Bird Box

Bird Box 
English -2018 
Mystery / Survival Thriller 

ഉറവിടം അറിയില്ലാത്ത ഒരു അജ്ഞാത ശക്തിയുടെ സാന്നിധ്യം പെട്ടെന്നൊരു ദിവസം ഭൂമിയിൽ ഉണ്ടാവുന്നു ,  അതിൽ നിന്നും അതിജീവിക്കുവാൻ തങ്ങളുടെ മിഴികൾ അടയ്ക്കുക  എന്നുള്ള ഒരൊറ്റ മാർഗ്ഗം മാത്രമേ മനുഷ്യരുടെ മുൻപിൽ ഉണ്ടായിരുന്നുള്ളു. ആ അജ്ഞാത ശക്തിയെ കാണുവാൻ ശ്രെമിച്ചാൽ അത് മരണത്തിനു കാരണമാവുമായിരുന്നു . കണ്ണ് തുറന്നു അതിനെ ദർശിച്ചവർ എല്ലാം ഒരു ഉൻമാദ അവസ്ഥയിലേക്കു നയിക്കപ്പെടുകയും സ്വയം മരണത്തിനു കീഴടങ്ങുകയും ചെയ്യുമായിരുന്നു . 

ഈ അജ്ഞാത ശക്തിയിൽ നിന്നും രക്ഷപെടാൻ തന്റെ രണ്ടു കുട്ടികളുമായി ഒരമ്മ നടത്തുന്ന അതിജീവനത്തിന്റെ കഥയാണിത് .

എത്ര നേരം കണ്ണുകൾ മൂടിക്കെട്ടി ആ കൊച്ചുകുട്ടികളുമായി  അവർക്കു പിടിച്ചു നിൽക്കുവാൻ സാധിക്കും . ??

എവിടെയാണ് അവർക്കു ഒരു ശാശ്വതമായ രക്ഷാസ്ഥാനം ലഭിക്കുക ??

ഈ ശക്തിയെ നേരിട്ട് ദർശിച്ചവർക്കു എന്തെല്ലാമാണ് അനുഭവിക്കേണ്ടി വന്നത് ??

കണ്ടറിയുക..

ത്രില്ലടിച്ചിരുന്നു കാണാൻ പറ്റിയ അതിജീവനത്തിന്റെ കഥ പറയുന്ന നല്ലൊരു സിനിമയാണിത് .

ക്ലൈമാക്സ് പഞ്ച് കുറഞ്ഞു പോയത് മാത്രം ഒരു ചെറിയ പോരായ്മയായി തോന്നി .

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.