I Spit on Your Grave (18+ Movie) English - 2010 Crime / Revenge യുവ എഴുത്തുകാരി ജെന്നിഫർ തന്റെ നോവൽ എഴുതുവാനായി ശാന്തിയും സമാധാനവും ഉള്ള ഒരു...

Home » » I Spit on Your Grave (18+ Movie)

I Spit on Your Grave (18+ Movie)

I Spit on Your Grave (18+ Movie)
English - 2010
Crime / Revenge

യുവ എഴുത്തുകാരി ജെന്നിഫർ തന്റെ നോവൽ എഴുതുവാനായി ശാന്തിയും സമാധാനവും ഉള്ള ഒരു അന്തരീക്ഷം ആഗ്രഹിച്ചു . അതിനായി അവർ ഒരു ഗ്രാമപ്രദേശത്തോടു ചേർന്നുള്ള വനത്തിനുള്ളിലെ ഒരു വീട് വാടകയ്‌ക്കെടുക്കുന്നു .

എന്നാൽ നാട്ടിൻപുറത്തിന്റെ നന്മയും സമാധാനവും ആഗ്രഹിച്ചു ചെന്ന അവൾക്കു വേണ്ടി വിധി കാത്തുവെച്ചിരുന്നത് മറ്റൊന്നായിരുന്നു .

സുന്ദരിയായ യുവതിയെ തനിച്ചു വനത്തിനുള്ളിലെ വീട്ടിൽ കണ്ട ഗ്രാമപ്രദേശത്തെ കുറച്ചു ചെറുപ്പക്കാർ അവളെ പൂച്ച എലിയെ ഇട്ടു തട്ടിക്കളിക്കുന്ന ലാഘവത്തോടെ തട്ടിക്കളിച്ചിട്ടു തങ്ങളുടെ മോഹത്തിനിരയാക്കുന്നു , ആ കൊടും കാട്ടിൽ അവളുടെ നിലവിളി കേൾക്കാനോ അവളെ രക്ഷിക്കാനോ ആരും ഉണ്ടായിരുന്നില്ല ....

ദിവസങ്ങൾ കഴിഞ്ഞു

ക്രൂരത ചെയ്തവർ അതിന്റെ ഫലം അനുഭവിക്കാതെ തിരിച്ചു ഭൂമിയിൽ നിന്നും പോകുവാൻ അനുവദിക്കാത്ത എല്ലാം കാണുന്ന ഒരാൾ ആ യുവാക്കൾക്കായി ഒന്ന് കരുതിവെച്ചിട്ടുണ്ടായിരുന്നു ......

അത് താങ്ങുവാൻ ആ യുവാക്കൾക്കെന്നല്ല കണ്ടിരിക്കുന്ന പ്രേക്ഷകർക്കുപോലും പറ്റുമായിരുന്നില്ല ...................

പ്രതികാരം എന്നല്ല പറയേണ്ടത് അങ്ങേ അറ്റത്തുള്ള പ്രതികാരം അതാണ് ഈ ചിത്രം

അശ്ലീല സംഭാഷണങ്ങളും , വയലൻസ് രംഗങ്ങളും നിറഞ്ഞ ഈ സിനിമ 18+ ഗണത്തിൽ പെടുന്ന ചിത്രമാണ് .

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.