Kappela  Malayalam -2020  Drama / Thriller  എൻ്റെ പേര് ജെസ്സിയെന്നാണ് , വയനാട്ടിലെ ഒരു മലയോരഗ്രാമത്തിൽ  അച്ഛനോടും അമ്മയോടും പിന്നെ എന്റെ അനു...

Home » » Kappela

Kappela

Kappela 
Malayalam -2020 
Drama / Thriller എൻ്റെ പേര് ജെസ്സിയെന്നാണ് , വയനാട്ടിലെ ഒരു മലയോരഗ്രാമത്തിൽ  അച്ഛനോടും അമ്മയോടും പിന്നെ എന്റെ അനുജത്തിയോടുമൊപ്പമാണ് എന്റെ താമസം , എനിക്കേറ്റവും ഇഷ്ടം വീടിന്റെ തൊട്ടടുത്തുള്ള എന്റെ കളിക്കൂട്ടുകാരി ആനിയോടൊപ്പം സമയം ചിലവിടുക എന്നതായിരുന്നു .


പ്ലസ് ടു നു തോറ്റതിൽ  പിന്നെ പഠിക്കാനൊന്നും ഞാൻ പോയില്ല , കുറച്ചു എംബ്രോയിഡറി വർക്ക് ഒക്കെ ചെയ്തു അതിൽ നിന്നും കിട്ടുന്ന കാശിനു എന്റെ ചെറിയ ചെറിയ ചിലവിനൊക്കെ ഉള്ള വക  ഞാൻ കണ്ടെത്തിയിരുന്നു .


കൂലിപ്പണിയിൽ നിന്നും അച്ഛന് കിട്ടുന്ന കാശുകൊണ്ടും , പിന്നെ തയ്ച്ചു 'അമ്മ ഉണ്ടാക്കുന്ന കാശുകൊണ്ടും വലിയ കുഴപ്പമില്ലാതെ ഞങ്ങൾ അങ്ങനെ കഴിഞ്ഞു വരുകയായിരുന്നു . അങ്ങനെ ഇരിക്കെ തയ്‌ക്കാൻ തന്നിട്ട്  അളവ് തുണി തരാൻ മറന്നു പോയ ഒരു ചേച്ചിയെ 'അമ്മ പറഞ്ഞതിൽ പ്രകാരം ഞാൻ ഫോൺ വിളിച്ചു . എന്റെ കഷ്ടകാലത്തിനോ അതോ നല്ല കാലത്തിനാണോ എന്നറിയില്ല നമ്പർ മാറി വേറെ ഒരാൾക്കാണ് കോൾ പോയത് .


നമ്പർ മാറി എന്നറിഞ്ഞപ്പോ ഞാൻ സോറിയൊക്കെ പറഞ്ഞു ഫോൺ വെച്ചെങ്കിലും പുള്ളി ഇങ്ങോട്ടു ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചു ശല്യം ചെയ്യാൻ തുടങ്ങി .... എല്ലാ ആണുങ്ങളും ഇങ്ങനെ ആണോ പോലും , ഒരു പെൺകുട്ടി അറിയാതെ കോൾ ചെയ്‌താൽ പിന്നെ അവരെ തിരിച്ചു വിളിച്ചു സൗഹൃദം ഉണ്ടാക്കാൻ നോക്കുന്നവരാണോ ??


പക്ഷെ വിഷ്ണു ആൾ പാവാരുന്നുട്ടോ ... അയ്യോ വിഷ്ണു ഏതാണെന്നു പറയാൻ ഞാൻ മറന്നു , ഞാൻ പറഞ്ഞില്ലേ ഫോൺ നമ്പർ മാറി വിളിച്ചെന്ന് , പുള്ളിയുടെ പേരാ വിഷ്ണുവെന്നു ...


ആദ്യമൊക്കെ ശല്യം ആരുന്നെങ്കിലും വിഷ്ണുവിനെ അടുത്തറിഞ്ഞപ്പോൾ എനിക്കൊത്തിരി ഇഷ്ടായി , മറ്റുള്ളവർക്ക് തന്നാൽ കഴിയുന്ന എന്ത് സഹായവും ചെയ്തു കൊടുക്കുന്ന ഒരു പാവമാരുന്നു എന്റെ വിഷ്ണു .


അങ്ങനെ ഇരിക്കെ നാട്ടിലെ ഒരു ചെറിയ പ്രമാണികുടുംബത്തിലെ ബെന്നിക്ക് എന്നെ കെട്ടിയാൽ കൊള്ളാമെന്നു ഒരു ആഗ്രഹം , കാശുള്ള കുടുംബത്തിലെ പയ്യനാണെന്നു കേട്ടപ്പോൾ എന്റെ സമ്മതം പോലും ചോദിക്കാതെ  വീട്ടുകാർ അതിനു സമ്മതവും മൂളി , പക്ഷെ വിഷ്ണുവുമൊത്തുള്ള ജീവിതം  സ്വപ്നം കണ്ട ഞാൻ വീട്ടുകാർ അറിയാതെ വിഷ്ണുവിനെ ഒന്ന് കാണുവാൻ വേണ്ടി കോഴിക്കോടിന് വണ്ടി കയറി ...


ആദ്യമായി കാണാൻ പോവുന്ന  എന്റെ വിഷ്ണു, അവൻ എങ്ങനെ ആയിരിക്കും ഇരിക്കുക , ആകാംഷ കൊണ്ട് എന്റെ ഹൃദയം പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായിരുന്നു ..


അങ്ങനെ ബസ് സ്റ്റാൻഡിൽ വെച്ചുഞങ്ങൾ തമ്മിൽ കണ്ടു , ഞാൻ സ്വപ്നം കണ്ടതിലും   അടിപൊളി ആയിരുന്നു വിഷ്‌ണു ..........


ആദ്യമായി അവിടെ വെച്ച് തമ്മിൽ കണ്ട ഞങ്ങളുടെ ആ സന്തോഷവും പരുങ്ങമൊക്കെ കണ്ട ഒരു സദാചാര ഗുണ്ട ഞങ്ങളുടെ പിന്നാലെ കൂടുന്നു 


ബാക്കി ഞങ്ങളുടെ  ജീവിതത്തിൽ സംഭവിച്ചത് നിങ്ങൾ കണ്ടുതന്നെ അറിയുക ..


സ്നേഹം സത്യമാണെങ്കിൽ ഏതു ശക്തി വിചാരിച്ചാലും അതിനെ വേർപ്പെടുത്തുവാൻ കഴിയില്ല ...................


** കൊറോണോ വന്നില്ലായിരുന്നു എങ്കിൽ തീയ്യറ്ററിൽ ഹിറ്റ് സിനിമകളുടെ പട്ടികയിൽ ഇടം പിടിക്കേണ്ടിയിരുന്ന സിനിമ, സാമൂഹികപ്രസക്തി ഉള്ള ഒരു വിഷയത്തിന്റെ മികച്ച രീതിയിൽ ഉള്ള അവതരണം , മനോഹരമായ ക്യാമറ വർക്കും ലൊക്കേഷനും ഗാനവും , എല്ലാം കൊണ്ടും മികച്ച ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം നിങ്ങൾക്ക് സമ്മാനിക്കുക, മലയാളം സിനിമയിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടൻ മുഹമ്മദ് മുസ്തഫ ആണ് ഈ സിനിമ സംവിധാനം ചെയ്തിട്ടുള്ളത് .  


കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക

0 Comments:

Post a comment

Pages

Powered by Blogger.