Balle Perdue (Lost Bullet) French-2020  Action /  Crime Thriller    അതി വിദഗ്ധനായ വാഹന മെക്കാനിക് ലിനോ തന്റെ അനിയനുമായി ചേർന്നു ഒരു മോഷണം പ്...

Home » » Balle Perdue (Lost Bullet)

Balle Perdue (Lost Bullet)

Balle Perdue (Lost Bullet)
French-2020 
Action /  Crime Thriller   


അതി വിദഗ്ധനായ വാഹന മെക്കാനിക് ലിനോ തന്റെ അനിയനുമായി ചേർന്നു ഒരു മോഷണം പ്ലാൻ ചെയ്യുന്നു , എന്നാൽ മോഷണശ്രമത്തിനിടെ ലിനോ പോലീസിന്റെ കയ്യിലകപ്പെടുന്നു . 


എൻജിൻ പവർ കുറഞ്ഞ വണ്ടിയിൽ ചില മിനുക്കുപണികളൊക്കെ നടത്തി വണ്ടിയുടെ പവർ കൂട്ടാനും കൂടാതെ വില കുറഞ്ഞ വണ്ടികൾ മോഡിഫിക്കേഷൻ നടത്തി വലിയ വിലകൂടിയ വണ്ടികളോട് മത്സരിക്കാൻ പാകത്തിന് തയ്യാറാക്കാനും ലിനോക്കുള്ള കഴിവ് തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥനായ ചരസ്   പോലീസിന്റെ വാഹനങ്ങൾ മോഡിഫിക്കേഷൻ നടത്താൻ ലിനോയുടെ സഹായം തേടുന്നു . പകരമായി ലിനോയുടെ ശിക്ഷാ കാലാവധി കുറയ്ക്കാനും ശിക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ പോലീസ് വർക്ഷോപ്പിൽ ലിനോയെ ജോലിക്കെടുക്കാൻ ശുപാർശ ചെയ്യാനും  ചരസ് തീരുമാനിച്ചിരുന്നു ..


അങ്ങനെ ഇരിക്കെ  പോലീസ് വർക്ഷോപ്പിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ചരസിനെ ചിലർ കൊലപ്പെടുത്തുന്നു . കുറ്റം കൂടെ ഉണ്ടായിരുന്ന ലിനോയുടെ മേൽ ആരോപിക്കപ്പെടുന്നു ..............


തുടർന്ന് അക്രമികളെ കണ്ടെത്താനും തന്റെ നിരപരാധിത്തം തെളിയിക്കാനുമുള്ള ലിനോയുടെ പെടാപ്പാടുകളാണ് ഈ ചിത്രം .


ആരാണ് ഈ അക്രമികൾ ? എന്തിനുവേണ്ടി ചരസിനെ അവർ കൊലപ്പെടുത്തി ? തന്റെ നിരപരാധിത്തം തെളിയിക്കുവാൻ ലിനോയ്ക്കാവുമോ ??


കണ്ടറിയുക ...


ഒട്ടും ബോറടിപ്പിക്കാത്ത നല്ലൊരു ക്രൈം ആക്ഷൻ ത്രില്ലെർ ചിത്രമാണിത് 


കൂടുതൽ സിനിമാറിവ്യൂകൾക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.